ദുബായ്: ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സൗഹൃദത്തിന് പുതിയ മാനം നല്കാന് അബുദാബിയുടെയും ദുബായ്യുടെയും കിരീടാവകാശികള് ബുധനാഴ്ച ന്യൂഡല്ഹിയിലെത്തുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണമനുസരിച്ചാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്വസൈന്യാധിപനുമായ ശൈഖ് മൊഹമ്മദ് ബിന് സായിദ് അല് നഹ്യാന്റെ നേതൃത്വത്തിലുള്ള യു.എ.ഇ. സംഘം ഇന്ത്യയിലെത്തുന്നത്.

ഡല്ഹിയിലും മുംബൈയിലുമായി മൂന്നുദിവസം സംഘം ഇന്ത്യയിലുണ്ടാവും. ശൈഖ് മൊഹമ്മദിന്റെ ആദ്യ ഇന്ത്യാസന്ദര്ശനമാണിത്.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിന് പുറമെ രാജകുടുംബാംഗങ്ങളും യു.എ.ഇ.യുടെ ഏഴു മന്ത്രിമാരും സെന്ട്രല് ബാങ്ക് ഗവര്ണറുമുള്പ്പെടെ വന് സംഘമാണ് ഇന്ത്യയിലെത്തുന്നത്.

യു.എ.ഇ. ധനകാര്യമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് ഹംദാന് ബിന് റാഷിദ് അല് മക്തൂം, വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന് സായിദ് അല് നഹ്യാന് എന്നിവരും യു.എ.ഇ.യിലെ 20 ഇന്ത്യക്കാരുള്പ്പെടെ 95 വ്യവസായപ്രമുഖരും ഒപ്പമുണ്ട്.

അബുദാബി കിരീടാവകാശി ശൈഖ് മൊഹമ്മദിന്റെ ക്ഷണമനുസരിച്ച് 2015 ആഗസ്തില് പ്രധാനമന്ത്രി മോദി യു.എ.ഇ.യിലെത്തിയതിന്റെ തുടര്ച്ചയാണ് യു.എ.ഇ. ഭരണനേതൃത്വത്തിന്റെ ഇപ്പോഴത്തെ സന്ദര്ശനം.
ഇരുരാജ്യങ്ങളും തമ്മില് സുപ്രധാനമായ 16 ധാരണാപത്രങ്ങളില് ഒപ്പുവെച്ചേക്കും. ഇതില് പന്ത്രണ്ടെണ്ണം മോദിയുടെ സന്ദര്ശനവേളയില് ഏതാണ്ട് ധാരണയിലെത്തിയവയാണ്.

അടിസ്ഥാനസൗകര്യവികസനത്തിനായി ഇന്ത്യയും യു.എ.ഇ.യും ചേര്ന്നുള്ള അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപഫണ്ടിന് നേരത്തേ രൂപം നല്കിയിരുന്നു. അതിന്റെ പ്രായോഗികതലത്തിലേക്കുള്ള ചര്ച്ചകളും ഈ സന്ദര്ശനവേളയില് നടക്കും. ഭീകരപ്രവര്ത്തനം നേരിടാനുള്ള സംയുക്തനീക്കത്തിനും ധാരണയായേക്കും.

വ്യാഴാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്ജിയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സംഘം കൂടിക്കാഴ്ച നടത്തും. വെള്ളി, ശനി ദിവസങ്ങളില് മുംബൈയില് നിക്ഷേപസാധ്യതകള് സംബന്ധിച്ച് ചര്ച്ചനടത്തുന്ന സംഘം മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചും സന്ദര്ശിക്കുന്നുണ്ട്. അവിടെനിന്ന് സംഘം യു.എ.ഇ.യിലേക്ക് മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here