Home / ഫോമ / ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജിയണ്‍ പ്രവര്‍ത്തന ഉദ്ഘാടനം ജൂണ്‍ 13-ന്

ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജിയണ്‍ പ്രവര്‍ത്തന ഉദ്ഘാടനം ജൂണ്‍ 13-ന്

FOMMa..1.അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ‘ഫോമാ’യുടെ ന്യൂയോര്‍ക്ക് എംപയര്‍ റീജിയണിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും കുടുംബസംഗമവും ജൂണ്‍ 13-ന് യോങ്കേഴ്‌സില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഫോമായുടെ ദേശീയനേതാക്കളായ പ്രസിഡണ്ട് ആനന്ദന്‍ നിരവേല്‍, വൈസ് പ്രസിഡണ്ട് വിന്‍സണ്‍ പാലത്തിങ്കല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ് വേര്‍ഡ്, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ട്രഷറാര്‍ ജോയി ആന്റണി, ജോയിന്റ് ട്രഷറര്‍ ജോഫ്രന്‍ ജോസ് എന്നിവര്‍ യോഗത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ന്യൂയോര്‍ക്ക് എംപയര്‍ റീജിയണിന്റെ ആഭിമുഖ്യത്തില്‍ നിരവധി പരിപാടികളാണ് ഇനിയുള്ള മാസങ്ങളില്‍ അരങ്ങേറുക. അമേരിക്കയുടെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലുള്ള യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബാഡ്മിന്റണ്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ജൂലൈ മാസത്തില്‍ സംഘടിപ്പിക്കുന്നതാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിനാഘോഷം, മാദ്ധ്യമ സെമിനാര്‍, കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ എന്നിവയും ഓഗസ്റ്റ് 15-ന് അരങ്ങേറും. ഫോമയുടെ ആതുരസേവനപരിപാടികളെ സഹായിക്കുന്നതിനായി ഒരു നാടകം ഒക്‌ടോബറില്‍ റീജിയണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്നതാണ്.
യോങ്കേഴ്‌സ് മുബൈ പാലസില്‍ റീജിയണ്‍ വൈസ് പ്രസിഡണ്ട് ബിജു ഉമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ റീജിയണ്‍ കമ്മിറ്റിയോഗം വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കുകയുണ്ടാക്കി.
ഫോമാ അംഗസംഘടനാ നേതാക്കളായ ഗോപിനാഥകുറുപ്പ് (MARK),  റോയ് ചെങ്ങന്നൂര്‍ (ROMA),  തോമസ് കോശി (WMA), റീജിയണ്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പ്രദീപ് നായര്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ജെ.മാത്യൂസ്, ഫോമാ മുന്‍ സേക്രട്ടറി ജോണ്‍ സി.വറുഗീസ് (സലീം) , സണ്ണി കല്ലൂപ്പാറ, ജേക്കബ് കോശി, സന്‍ജു കുറുപ്പ്, നിബു ജേക്കബ്, തോമസ് മാത്യൂ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി.

Check Also

ഫോമ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് (യുടിഡി) സ്റ്റുഡന്റ്സ് ഫോറം ഇദം‌പ്രഥമമായി നടത്തിയ ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢ ഗംഭീരമായി. …

Leave a Reply

Your email address will not be published. Required fields are marked *