ദോഹ: ദേശീയ കായികദിനത്തിന്റെ ഭാഗമായി ഖത്തര് എയര്വേയ്സ് നാല് ദിവസത്തേക്ക് ഇളവ് അനുവദിച്ചു.
ദോഹയില് നിന്നുള്ള യാത്രാ ടിക്കറ്റിന് 40 ശതമാനം വിലക്കിഴിവാണ് നല്കുന്നത്. യൂറോപ്പ്, മധ്യപൂര്വേഷ്യ, ഏഷ്യ പസഫിക്ക്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റിനാണ് വിലക്കിഴിവ്. ചൊവ്വാഴ്ചയാണ് കിഴിവ് നിലവില് വന്നത്. ഫിബ്രവരി 12 നുള്ളില് ടിക്കറ്റ് ബുക്ക് ചെയ്ത് ജൂണ് 25ന് മുമ്പ് യാത്ര ചെയ്തിരിക്കണമെന്നാണ് നിബന്ധന.

പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്ക്ക് ഈ കാലയളവില് ഇരട്ടി പോയിന്റ് ലഭിക്കും. ഖത്തര് എയര്വേയ്സിന്റെ ടിക്കറ്റ് കേന്ദ്രങ്ങളില് നിന്നോ ട്രാവല് ഏജന്സികളില് നിന്നോ www.qatarairways.com/sportday എന്ന വെബ്സൈറ്റില് നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം.
ദേശീയ കായിക ദിനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഖത്തറിന്റെ വീക്ഷണത്തെ പിന്തുണച്ചുകൊണ്ടാണിത്. ദേശീയ കായിക ദിനത്തില് ഉപഭോക്താക്കള്ക്കായി ഇത്തരത്തില് ഓഫര് നല്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്ന് ഖത്തര് എയര്വേയ്സ് സീനിയര് വൈസ് പ്രസിഡന്റ് എഹാബ് അമിന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here