Home / ഫോമ / ഫോമാ ഷിക്കാഗോ റീജിയന്‍ ഹെല്‍ത്ത്‌ സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫോമാ ഷിക്കാഗോ റീജിയന്‍ ഹെല്‍ത്ത്‌ സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

FOMMa..2.ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ ബെല്‍വുഡ്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഹെല്‍ത്ത്‌ സെമിനാര്‍ നടത്തപ്പെടുന്നു. ഫോമാ ഷിക്കാഗോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിലിന്റെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. കോര്‍ഡിനേറ്റര്‍ ബെന്നി വാച്ചാച്ചിറയാണ്‌. മറ്റ്‌ കമ്മിറ്റി അംഗങ്ങള്‍: ജോസി കുരിശിങ്കല്‍ (റീജിയണല്‍ സെക്രട്ടറി), ബിജി എടാട്ട്‌ (നാഷണല്‍ കമ്മിറ്റിയംഗം), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (ഫോമാ മുന്‍ സെക്രട്ടറി), ജോര്‍ജ്‌ മാത്യു (ബാബു) റീജിയണല്‍ കോര്‍ഡിനേറ്റര്‍, അച്ചന്‍കുഞ്ഞ്‌ മാത്യു (ജോ. സെക്രട്ടറി), സ്റ്റാന്‍ലി കളരിക്കമുറി, രഞ്ചന്‍ ഏബ്രഹാം, ഫിലിപ്പ്‌ പുത്തന്‍പുരയില്‍, വര്‍ക്കി ശാമുവേല്‍, സാബു നടുവീട്ടില്‍ (റീജിയണല്‍ പി.ആര്‍.ഒ) എന്നിവരാണ്‌.

ഷിക്കാഗോയിലെ പ്രഗത്ഭരായ ഡോക്‌ടര്‍മാര്‍ നയിക്കുന്ന ഈ ഹെല്‍ത്ത്‌ സെമിനാറില്‍ പങ്കെടുത്ത്‌ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുവാനുള്ള അവസരം വിനിയോഗിക്കുക. ഡോ. ജേക്കബ്‌ സാമുവേല്‍ ഷിക്കാഗോ കുക്ക്‌ കൗണ്ടി ഹോസ്‌പിറ്റലിന്റെ ഐ.സി.യു വിഭാഗം മുന്‍ ഡയറക്‌ടറായിരുന്നു. ഡോ. ജെഡി കന്‍ഡേക്കര്‍ കാന്‍സര്‍ രോഗ വിദഗ്‌ധനും, ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ഷിക്കാഗോയുടെ ക്ലിനിക്കല്‍ പ്രൊഫസറുമാണ്‌. ഡോ. സുനിതാ നായര്‍ സെന്റ്‌ ഫ്രാന്‍സീസ്‌ ഹോസ്‌പിറ്റലില്‍ പ്രാക്‌ടീസ്‌ ചെയ്യുന്നു.

നിരവധി അന്വേഷണങ്ങളിലൂടെയും കണ്ടുപിടുത്തങ്ങളിലൂടെയും ലോകം പുരോഗതിയുടെ പാതയിലാണ്‌. മനുഷ്യന്റെ മരണത്തിനു കാരണമാരുന്ന രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്‌ മൂന്നു രോഗങ്ങളാണ്‌. കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം. ആധുനിക മനുഷ്യജീവിത സാഹചര്യങ്ങളാണ്‌ ഈ രോഗങ്ങള്‍ പെരുകാന്‍ കാരണം. രോഗങ്ങള്‍ വരാതെ സൂക്ഷിക്കുക, ചികിത്സാ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഈ സെമിനാറിലൂടെ ലഭ്യമാക്കുക. എല്ലാവര്‍ക്കും സ്വാഗതം.

Check Also

ഫോമ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് (യുടിഡി) സ്റ്റുഡന്റ്സ് ഫോറം ഇദം‌പ്രഥമമായി നടത്തിയ ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢ ഗംഭീരമായി. …

Leave a Reply

Your email address will not be published. Required fields are marked *