Home / ഫോമ / ഫോമാ- കെ.എ.ജി.ഡബ്ല്യൂ ടാലന്റ്‌ ടൈം വിജയികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌

ഫോമാ- കെ.എ.ജി.ഡബ്ല്യൂ ടാലന്റ്‌ ടൈം വിജയികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌

FOMMa..3.വെര്‍ജീനിയ: കേരള അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണും, ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരികാസും സംയുക്തമായി നടത്തുന്ന ടാലന്റ്‌ ടൈം 2015ല്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന 6 മിടുക്കര്‍ക്ക്‌, ഫോമാ സമ്മര്‍ റ്റു കേരള പ്രോജക്ടില്‍ പങ്കെടുക്കാന്‍ 500 ഡോളര്‍ വീതം സ്‌കോളര്‍ഷിപ്പ്‌ നല്‌കുന്നു.

ഈ സ്‌കോളര്‍ഷിപ്പ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌, കലയേയും, ഭാഷയേയും, മലയാള നാടിനേയും സ്‌നേഹിക്കുന്ന അമേരിക്കന്‍ മലയാളി വ്യവസായി തോമസ്‌ ചെന്നിക്കര (റ്റോംസി) ആണു. സമ്മര്‍ റ്റു കേരള വിത്യസ്‌ത നിറഞ്ഞ പദ്ധതിയാണെന്നും, മലയാളികളെ സംബന്ധിച്ചു തങ്ങളുടെ സംസ്‌കാരം പുതു തലമുറയ്‌ക്ക്‌ പകര്‍ന്നു നല്‍കുന്നതില്‍ മറ്റു സംസ്ഥാനക്കാരെയും രാജ്യക്കാരെയും അപേക്ഷിച്ചു കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇങ്ങനെ നാടിനെ സേവിക്കാന്‍ ഒരവസരം ഉണ്ടാക്കിത്തന്ന ഫോമായോടു അദ്ദേഹം നന്ദി പറഞ്ഞു.

ബിസ്സിനസ്സ്‌ രംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തിരുവനന്തപുരം സി ഇ ടി യില്‍ നിന്നും ഇലെക്‌റ്റ്രിക്കല്‍ എന്‌ജിനീയറിംഗ്‌ ബിരുദം സമ്പാദിച്ചതിന്‌ ശേഷം, വെര്‍ജീനിയയിലെ ജി എം യൂവില്‍ നിന്നും ബിസ്സിനസ്സില്‍ ബിരുദാനന്ദര ബിരുദം നേടി. ഇപ്പോള്‍ വിവിധ ബിസ്സിനസ്സുകളില്‍ വ്യാപൃതനാണു അദ്ദേഹം.

അദ്ദേഹത്തെ പോലെയുള്ളവര്‍ ഫോമാ എന്ന നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനക്കു എന്നും മുതല്‍ക്കൂട്ടായിരിക്കും.

Check Also

ഫോമ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് (യുടിഡി) സ്റ്റുഡന്റ്സ് ഫോറം ഇദം‌പ്രഥമമായി നടത്തിയ ക്രിസ്മസ്-പുതുവത്സരാഘോഷം പ്രൗഢ ഗംഭീരമായി. …

Leave a Reply

Your email address will not be published. Required fields are marked *