കൊല്ലം: കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ജയിലിലാകാന്‍ കാരണം ആര്‍ എസ് എസും സിബി ഐയും ഒത്തു കളിച്ചതാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നിയമത്തിന് മുന്നില്‍ കീഴടങ്ങിയ ജയരാജിനെ ഒരു മാസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്.

ജയരാജിനെ തിരെ യു പി എ ചുമത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. ഇതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്. അദ്ദേഹത്തെ കേസില്‍പ്പെടുത്താന്‍ വേണ്ടി സിബി ഐയും ആര്‍ എസ് എസും ഒത്തുകളിച്ചതാണ്. സിബി ഐയുടെ അന്വേണ കണ്ടെത്തലുകള്‍ എന്ന രീതിയില്‍ ആര്‍ എസ് എസ് അമിത് ഷായ്ക്ക് കത്തെഴുതി.

ഇതേ സമയം കേസന്വേഷണം 505 ാം ദിവസം ജയരാജന്‍ കുറ്റക്കരനല്ലെന്ന് പറഞ്ഞു. എന്നാല്‍ ഇത് കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും വീണ്ടും പ്രതിയാണെന്ന് പറയുകയായിരുന്നു. സിബി ഐയും ആര്‍ എസ് എസും ഇക്കാര്യത്തില്‍ നല്ല സഹകരണം ഉണ്ടായിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ആരോഗ്യ നില ജില്ലാ ആശുപത്രി അധികൃതര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ജയരാജിന്റെ ആരോഗ്യ കാര്യത്തില്‍ രാഷ്ട്രീയ ഇടപാടുകള്‍ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here