റാഞ്ചി: ശ്രീലങ്കയ്‌ക്കെതിരായി റാഞ്ചിയില്‍ നടക്കുന്ന ട്വന്റി20 മത്സരത്തില്‍ യുവരാജിനെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. ഈ മത്സരത്തില്‍ ഏഴ് റണ്‍സ് കൂടി എടുക്കാന്‍ കഴിഞ്ഞാല്‍ ട്വന്റി20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് യുവരാജിനെ കാത്തിരിക്കുന്നത്. നിലവില്‍ 993 റണ്‍സാണ് യുവരാജിനുള്ളത്.

വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ്മ എന്നിവരാണ് ഇതിനുമുമ്പ് 1000 റണ്‍സ് തികച്ച ഇന്ത്യന്‍ കളിക്കാര്‍. കോലി 33 മത്സരങ്ങളില്‍ നിന്ന് 1215 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ട്വന്റി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോലിക്ക് സ്വന്തമാണ്.

റെയ്‌ന 50 മത്സരങ്ങളില്‍ നിന്ന് 1093 റണ്‍സും രോഹിത് 48 മത്സരങ്ങളില്‍ നിന്ന് 1010 റണ്‍സും നേടിയിട്ടുണ്ട്. 44 മത്സരങ്ങളില്‍ നിന്നാണ് യുവരാജ് 993 റണ്‍സ് നേടിയിട്ടുള്ളത്. ഇതില്‍ എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 31.03 ശരാശരിയുള്ള യുവരാജിന്റെ സ്‌ട്രൈക്ക് റേറ്റ് 142 ആണ്. പുറത്താകാതെ നേടിയ 77 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

LEAVE A REPLY

Please enter your comment!
Please enter your name here