ചാര്‍ലി എന്ന ചിത്രം കല്‍പനയെ സംബന്ധിച്ച അറംപറ്റിയതാണെന്നാണ് പലരുടെയും അഭിപ്രായം. ആ അഭിപ്രായത്തെ തിരുത്തുന്നൊന്നുമില്ല. കാരണം അതിനൊപ്പം ചേര്‍ത്ത് വായിക്കാന്‍ പഴയൊരു കാര്യം കൂടെ കിട്ടി.
1988 ല്‍ പുറത്തിറങ്ങിയ ധ്വനി എന്ന ചിത്രം നിത്യ ഹരിതനായകന്‍ പ്രേം നസീറിനും അറം പറ്റിയതായിരുന്നു. ചിത്രത്തില്‍ ‘മരുന്നും വേണ്ട, മന്ത്രവും വേണ്ട, ഒന്ന് മരിച്ചുകിട്ടിയാല്‍ മതി’ എന്ന ഡയലോഗാണ് അദ്ദേഹം ഏറ്റവും അവസാനമായി പറഞ്ഞത്. വേറെയുമുണ്ട് ധ്വനിക്ക് പ്രത്യേകതകള്‍ ഏറെ.

രാജശേഖരന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഈ ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച ദേവി എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് അദ്ദേഹം വേഷമിട്ടത്.

‘മരുന്നും വേണ്ട, മന്ത്രവും വേണ്ട, ഒന്നു മരിച്ചു കിട്ടിയാല്‍ മതി’ എന്നൊരു ഡയലോഗ് അദ്ദേഹം ഈ ചിത്രത്തില്‍ പറയുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ഒടുവിലത്തെ ഡയലോഗായാണ് കണക്കാക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീര്‍ അഭിനയിച്ച ചലച്ചിത്രം എന്ന ഖ്യാതിയും ധ്വനിക്ക് സ്വന്തമാണ്. ബഷീര്‍ ആയിത്തന്നെയാണ് അദ്ദേഹം ഈ ചിത്രത്തില്‍ വേഷമിട്ടത്.

മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അംജത് അലി എന്ന പതിനൊന്നു വയസ്സുകാരനാണ് ഈ ചിത്രം നിര്‍മ്മിച്ചത്. മന്ത്രിയായ മഞ്ഞളാം കുഴി അലിയുടെ മകനായ അംജത് അലി തന്റെ മുപ്പത്തിയേഴാം വയസ്സില്‍ നിര്യാതനായി.

LEAVE A REPLY

Please enter your comment!
Please enter your name here