സുപ്രീം കോടതി ജഡ്ജിയായി ശ്രീ ശ്രീനിവാസനും പരിഗണയില്‍
വാഷിങ്ങ്ടണ്‍: ജസ്റ്റിസ് അന്റോണിന്‍ സ്‌കാലിയയുടെ നിര്യാണത്തെ തുടര്‍ന്നുസുപ്രീംകോടതി ജഡ്ജിയുടെ ഒഴിവിലേക്ക് സര്‍ക്യൂട്ട് കോടതി ജഡ്ജി ശ്രീ ശ്രീനിവാസന്റെ പേര് പ്രസിഡന്റ് ബരാക് ഒബാമ പരിഗണിക്കുമെന്ന് സൂചന.
സുപ്രീം കോടതി ജഡ്ജിയുടെ നിയമനം അടുത്ത പ്രസിഡന്റിനു വിടണമെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കുമെന്നു ഒബാമ വ്യക്തമാക്കി.സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപഖ്‌സമുള്ളതിനാല്‍ ഒബാമയുടെ നിയമനം അംഗീകരിപ്പിക്കുക എളുപ്പമല്ല. ഒരു വര്‍ഷത്തോളം ഒരു ജഡ്ജിയുടെ കുറവില്‍ സുപ്രീം കോടതി പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിനും വിഷമതകളുണ്ട്.
ഒമ്പത് ജഡ്ജിമാരാണ് യു.എസ് സുപ്രീംകോടതിയിലുള്ളത്.
2013ല്‍ യു.എസ് സര്‍ക്യൂട്ട് കോടതിയിലേക്ക് ശ്രീനിവാസനെ നിര്‍ദേശിച്ചതും ഒബാമയാണ്. അന്ന് സെനറ്റില്‍ എതിരില്ലാതെയാണ്, വാഷിംഗ്ടണ്‍ ഡി.സി സര്‍ക്യൂട്ട് ജഡ്ജിയുടെ കസേരയില്‍ ശ്രീനിവാസന്‍ എത്തിയത്.

സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശ്രീനിവാസന്‍,നിയമത്തിലും ബിസിനസിലും ബിരുദാനന്തരബിരുദവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here