ഷിക്കാഗോ: മഞ്ഞി­നി­ക്ക­ര­യില്‍ കബ­റ­ട­ങ്ങി­യി­രി­ക്കുന്ന പരി­ശു­ദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാ­ത്തി­യോസ് ഏലി­യാസ് തൃതീ­യന്‍ പാത്രി­യര്‍ക്കീസ് ബാവ­യുടെ 84­-­മത് ദു:ഖറോനോ പെരു­ന്നാള്‍ ഫെബ്രു­വരി 6,7 (ശ­നി, ഞായര്‍) തീയ­തി­ക­ളില്‍ പരി­ശുദ്ധ അന്ത്യോഖ്യാ സിംഹാ­സ­ന­ത്തിന്‍ കീഴില്‍ ഷിക്കാ­ഗോ­യി­ലുള്ള സെന്റ് പീറ്റേ­ഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീ­സ്, സെന്റ് മേരീസ് ക്‌നാനായ എന്നീ സുറി­യാനി ഇട­വ­ക­കള്‍ ഒരു­മിച്ച് സെന്റ് മേരീസ് സുറി­യാനി പള്ളി­യില്‍ വച്ച് വളരെ ഭക്തി­നിര്‍ഭ­ര­മായ അന്ത­രീ­ക്ഷ­ത്തില്‍ കൊണ്ടാ­ടി.

കോട്ടയം ഭദ്രാ­സന മെത്രാ­പ്പോ­ലീത്ത അഭി­വന്ദ്യ തോമസ് മോര്‍ തിമോ­ത്തി­യോസ് തിരു­മേ­നി­യുടെ പ്രധാന കാര്‍മി­ക­ത്വ­ത്തിലും വന്ദ്യ സക്ക­റിയ കോര്‍എപ്പി­സ്‌കോപ്പ തേലാ­പ്പി­ള്ളില്‍, റവ.­ഫാ. തോമസ് മേപ്പു­റ­ത്ത്, റവ.­ഫാ. മാത്യു കരു­ത്ത­ല­യ്ക്കല്‍, റവ.­ഫാ. ലിജു പോള്‍, റവ.­ഫാ. തോമസ് നെടി­യ­വി­ള എന്നീ വൈദീ­ക­ശ്രേ­ഷ്ഠ­രുടെ സഹ­കാര്‍മി­ക­ത്വ­ത്തിലും വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പി­ച്ചു. റവ.­ഡീ. അനീഷ് തേലാ­പ്പി­ള്ളില്‍, റവ.­ഡീ. ജെയ്ക് പട്ട­രു­മ­ഠ­ത്തില്‍ എന്നീ ശെമ്മാ­ശ­ന്മാര്‍ വി. കുര്‍ബാ­ന­യില്‍ സഹാ­യി­ച്ചു. കുര്‍ബാന മധ്യേ പരി­ശുദ്ധന്റെ മദ്ധ്യ­സ്ഥ­ത­യില്‍ അനു­ഗ്രഹം തേടി ഏലി­യാസ് തൃതീ­യന്‍ പാത്രി­യര്‍ക്കീസ് ബാവയെ അനു­ഗ്ര­ഹിച്ച് അഭി­വന്ദ്യ തിരു­മേനി പ്രസം­ഗി­ച്ചു. പൊതു­സ­മ്മേ­ള­ന­ത്തില്‍ വന്ദ്യ വൈദീ­കരെ കൂടാതെ കമാന്‍ഡര്‍ ഡോ. റോയ് പി. തോമ­സ്, സ്റ്റാന്‍ലി കള­രി­ക്ക­മു­റി, അന്ത്യോഖ്യാ വിശ്വാസ സംര­ക്ഷണ സമിതി ജന­റല്‍ സെക്ര­ട്ടറി ഷെവ­ലി­യാര്‍ ചെറി­യാന്‍ വേങ്ക­ട­ത്ത്, പെരു­ന്നാള്‍ കോര്‍ഡി­നേ­റ്റര്‍ മാത്യു കുര്യാ­ക്കോസ് എന്നി­വര്‍ പ്രസം­ഗി­ച്ചു. സുറി­യാനി സഭ­യില്‍ നിന്നും റവ.­ഫാ. യാക്കൂ­ബ്, റവ.­ഫാ. ഷെര്‍ബല്‍ അവ­രോ­ടൊ­പ്പ­മു­ണ്ടാ­യി­രുന്ന ശെമ്മാ­ശ­ന്മാര്‍ കൂടാതെ ഓര്‍ത്ത­ഡോ­ക്‌സ്, സി.­എ­സ്.ഐ സഭ­ക­ളില്‍ നിന്നുമുള്ള വൈദീ­ക­രു­ടേയും സാന്നിധ്യം പ്രത്യേകം ശ്രദ്ധി­ക്ക­പ്പെ­ട്ടു. തണു­പ്പുള്ള കാലാ­വ­സ്ഥ­യാ­യി­രു­ന്ന­തി­നാല്‍ പ­ള്ളിക്കകത്ത് പ്രദ­ക്ഷിണം നട­ത്തി.

“അന്ത്യോഖ്യാ വിശ്വാ­സവും, മല­ങ്കര സഭയും’ എന്ന വിഷ­യത്തെ ആസ്പ­ദ­മാക്കി യുവ­ജ­ന­ങ്ങള്‍ എഴു­തിയ ഉപ­ന്യാസ മത്സ­ര­ത്തില്‍ ജേതാ­ക്ക­ളായ ഫേബ ജൊബോ­യി, ഫെബിന്‍ ഓലി­ക്ക­ര, ചാള്‍സ് ജേക്ക­ബ്, കൃപ വര്‍ഗീസ് എന്നി­വര്‍ക്ക് പ്രശം­സാ­ഫ­ല­കവും ഷോണ്‍ കുര്യാ­ക്കോ­സിനു സാക്ഷ്യ­പ­ത്രവും നല്‍കി അനു­മോ­ദി­ച്ചു.getNewsImages (5)

getPhoto (6)

getNewsImages (7)

getNewsImages (9)

getNewsImages (8)

getNewsImages (13)

LEAVE A REPLY

Please enter your comment!
Please enter your name here