ഡാലസ് : മലയാള കവിതയ്ക്ക് പുതിയ മാനം നല്‍കിയ കവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തില്‍ കേരളാ ലിറ്റററി സൊസൈറ്റിയുടെ പൊതുയോഗം അനുശോചിച്ചു. യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി, ഒഎന്‍വി മലയാള ഭാഷയ്ക്ക് പ്രത്യേകിച്ച് നാടക, സിനിമാ ഗാന ശാഖകള്‍ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകളെക്കുറിച്ചും കവിയുടെ മാനവിക ദര്‍ശനത്തെക്കുറിച്ചും സംസാരിച്ചു. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) 2004 ല്‍ തിരുവനന്തപുരത്തു നടത്തിയ പ്രതിഭാ സംഗമത്തില്‍ ഒഎന്‍വി അധ്യക്ഷത വഹിച്ചത് അനുസ്മരിച്ച് മുന്‍ ലാന പ്രസിഡന്റ് ഏബ്രഹാം തോമസ് സംസാരിച്ചു. ലാന പ്രസിഡന്റ് ജോസ് ഓച്ചാലില്‍, ജനഹൃദയങ്ങളില്‍ ഒഎന്‍വിക്ക് എക്കാലവും സ്ഥാനം ഉണ്ടായിരിക്കുമെന്ന് പറഞ്ഞു.

തുടര്‍ന്ന് ലാനയുടെ കണ്‍വന്‍ഷന്‍ കമ്മിറ്റി മീറ്റിംഗ് നടന്നു. 2015 ഒക്ടോബറില്‍ ഡാലസില്‍ നടന്ന കണ്‍വന്‍ഷന്റെ വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ സി. വി. ജോര്‍ജ് അവതരിപ്പിച്ചു. ചര്‍ച്ചയ്ക്കുശേഷം കണക്കുകള്‍ യോഗം അംഗീകരിച്ചു. ലാന ഒരു റീജണല്‍ സമ്മേളനം ജൂണില്‍ സാന്‍ ഹോസിയില്‍ നടത്തുന്നതാണെന്ന് പ്രസിഡന്റ് ജോസ് ഓച്ചാലില്‍ പറഞ്ഞു. സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ യോഗത്തില്‍ സംബന്ധിച്ച എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here