പാലാ: മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായും ഫാദര്‍ ഡേവിഡ് ചിറമേല്‍ ചെയര്‍മാനായുള്ള കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയും സംയുക്തമായി വൃക്ക രോഗനിവാരണത്തിന്റെ ഭാഗമായി വൃക്ക രോഗ നിവാരണത്തിന്റെ ഭാഗമായി തികച്ചും സൗജന്യമായി രോഗനിര്‍ണ്ണയ ക്യാമ്പും വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ബോധവത്കരണ സെമിനാറും വീഡിയോ പ്രസന്റേഷനും രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അടങ്ങിയ ലഘുരേഖ വിതരണവും നടത്തപ്പെട്ടു.

പാലാ വലവൂര്‍ സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ഫെബ്രുവരി 2-ാം തീയ്യതി ശനിയാഴ്ച 9 മണിക്ക് ആരംഭിച്ച ക്യാമ്പിനു മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ ട്രഷറര്‍ സൈമണ്‍ തൊമ്മന്‍ സ്വാഗതവും, വലവൂര്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി റവ.ഫാ.ഇമ്മാനുവേല്‍ പെരിയപുറം അദ്ധ്യക്ഷ പ്രസംഗവും, കോട്ടയം ജില്ലാ ബാങ്ക് പ്രസിഡന്റ് ശ്രീ.ഫിലിപ്പ് കുഴികുളം ഉത്ഘാടനവും നിര്‍വ്വഹിച്ചു.

കെ.എഫ്.ഐ. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍ വിഷയാവതരണം നടത്തി. കെ.എഫ്.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ. തോമസ് വാവാനി കുന്നേല്‍ ബോധവത്കരണ സെമിനാറും വിന്‍സെന്റ് ഡിപോള്‍ പ്രസിഡന്റ് ബെന്നി കന്യാട്ടു കുന്നേല്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here