സ്പാനിഷ് ലീഗ് ഫുട്ബോളിൽ ലയണൽ മെസിക്ക് ചരിത്രനേട്ടം. ലീഗിൽ മുന്നൂറു ഗോൾ തികയ്ക്കുന്ന ആദ്യതാരമായി ബാർസിലോനയുടെ സൂപ്പർതാരം മെസി. സ്പോർട്ടിങ് ഗിജോണെതിരായ മൽസരത്തൽ മെസിയുടെ ഇരട്ടഗോളിൽ വിജയിച്ച ബാർസ, ലാ ലീഗയിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. 25ാം മിനിറ്റിൽ സ്പോർട്ടിങ് ഗിജോണിന്റെ വലയിൽ പതിച്ച പന്ത് ലയണൽ മെസിയുടെ റെക്കോർഡ് പുസ്തകത്തിൽ മറ്റൊരു അപൂർവനേട്ടം കൂടി എഴുതിച്ചേർത്തു.

സ്പാനിഷ് ലീഗിലെ ആദ്യ ട്രിപ്പിൾ സെഞ്ചുറി ഗോൾ. സെൽറ്റ വിഗോയ്ക്കെതിരെ പെനൽറ്റിയിലൂടെ സ്വന്തമാക്കാമായിരുന്ന നേട്ടം വേണ്ടെന്ന് വച്ച്, സുവാരസിന് ഹാട്രിക്കിന് അവസരമൊരുക്കിയതിലൂടെ ഉയർന്ന വിവാദങ്ങൾക്കും ചർച്ചകൾക്കും വിടപറയാം. ഇനി ചർച്ചകൾ ഈ മൂന്നൂറാം ഗോളിനെക്കുറിച്ച് മാത്രം. 334ാം മൽസരത്തിലാണ് മെസിയുടെ മുന്നൂറാം ഗോൾ.

ഇരുന്നൂറിൽ നിന്ന് മുന്നൂറിലെത്താൻ നൂറു മൽസരങ്ങൾ. 240 ഗോളുകൾ ഇടംകാലൻ ഷോട്ടിലൂടെയാണ്. സ്പാനിഷ് ലീഗിലെ ഗോൾവേട്ടയിൽ മെസിയുടെ എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അക്കൗണ്ടിൽ ഗോളുകൾ 246 മാത്രം. സ്പോർട്ടിങ് ഗിജോണിനെ 3-1ന് തോൽപിച്ച ബാർസയ്ക്ക് ലീഗിൽ 24 കളികളിൽ നിന്ന് 60 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അത്്ലറ്റിക്കോ ഡി മാഡ്രിഡിനെക്കാൾ ആറും മൂന്നാം സ്ഥാനത്തെ റയൽ മാഡ്രിഡിനേക്കാൾ ഏഴും പോയിന്റും മുന്നിൽ.

LEAVE A REPLY

Please enter your comment!
Please enter your name here