അറുപതിലും ഇരുപതിന്റെ ചുറുചുറുക്കോടെ പറന്നു നടക്കുന്ന മമ്മൂട്ടിയെ ആസ്പത്രിയിലാക്കി വാര്‍ത്താആഘോഷിക്കുമ്പോഴും താരം പുതിയ ചിത്രത്തിന്റെ തിരക്കില്‍. ഭരത് ചന്ദ്രനേയും ജോസഫ് അലക്‌സിനേയും സൃഷ്ടിച്ച രഞ്ജി പണിക്കറുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷത്തിലാണ് മമ്മുക്ക എത്തുക. ചിത്രത്തിന്റെ സെറ്റില്‍ താരം ജോയിന്‍ ചെയ്തു.
ദുബായില്‍ ഏതാനും പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ അല്‍പം ക്ഷീണം അനുഭവപ്പെട്ടതാണ് കഴിഞ്ഞയിടെ മമ്മൂട്ടിക്ക് പണിയായത്. ഉടനെ നാട്ടിലേയ്ക്ക് പറന്ന് രണ്ടുദിവസം ബെംഗളൂരുവില്‍ മകളുടെ അടുത്ത് തങ്ങി ചില്ലറ ചെക്കപ്പൊക്കെ നടത്തി വിശ്രമിക്കുന്ന താരത്തെ വരവേറ്റത് മമ്മൂട്ടി ആസ്പത്രിയില്‍ എന്ന ചൂടന്‍ വാര്‍ത്തയാണ്. മുംബൈയിലെ സെവന്‍ ഹില്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മമ്മൂട്ടിയെ രക്തസമ്മര്‍ദം ഉയര്‍ന്നതുകാരണം ബെംഗളൂരുവിലെ സ്വന്തം ആസ്പത്രിയായ മദര്‍ഹുഡിലേയ്ക്ക് മാറ്റി എന്നുമായിരുന്നു വാര്‍ത്ത.image (2)

LEAVE A REPLY

Please enter your comment!
Please enter your name here