ന്യൂസീലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡ്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ മക്കല്ലം 54 പന്തിൽ നൂറു തികച്ചു. 16 ബൗണ്ടറിയും നാല് സിക്സറും അടങ്ങുന്നതാണ് മക്കല്ലത്തിന്റെ പന്ത്രണ്ടാം ടെസ്റ്റ് സെഞ്ചുറി.

1986ൽ വെസ്റ്റ് ഇൻഡീസിന്റെ വിവിയൻ റിച്ചാർഡ്സ് ഇംഗ്ലണ്ടിനെതിരെ നേടിയ 56 പന്തിലെ സെഞ്ചുറിയുടെ റെക്കോർഡാണ് മക്കല്ലം തിരുത്തിയത്. 2014ൽ പാക്കിസ്ഥാന്റെ മിസ്ബാഹ് ഉൾഹഖും 56 പന്തിൽ സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകളുടെ റെക്കോർഡും മക്കല്ലം സ്വന്തമാക്കി.

ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റിന്റെ പേരിലെ 100 സിക്സറുകളുടെ റെക്കോർഡാണ് മക്കല്ലം മറികടന്നത്. ഈ മൽസരത്തോടെ ബ്രണ്ടൻ മക്കല്ലം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here