ഓസ്റ്റിന്‍: യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഓസ്റ്റിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈതോക്കുമായി കോളേജ് ക്യാമ്പസില്‍ വരുന്നതിന് അനുമതി നല്‍കി.

ഫെബ്രുവരി 17 ബുധന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഗ്രിഗറി ഫെന്‍വസ്, തോക്ക് കൈവശം വയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗരേഖ തയ്യാറാക്കിയതായി അറിയിച്ചു. ടെക്‌സസ് സംസ്ഥാനത്തെ പബ്ലിക്ക് കോളേജ് ക്യാമ്പസുകളിലും, കെട്ടിടങ്ങളിലും തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമം ടെക്‌സസ് നിയമസഭ 2015 ല്‍ അംഗീകരിച്ചിരുന്നു.

എന്നാല്‍ ഓരോ കോളേജുകളിലും യൂണിവേഴ്‌സിറ്റി പ്രസിഡന്റിന്റെ അനുമതിയോടുകൂടിയാകണം നിയമം നടപ്പിലാക്കേണ്ടത് എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.

കൊളറാഡൊ, ഐഡഹൊ, കാന്‍മ്പസ്, മിസിസിപ്പി, യുട്ട, വിസകോണ്‍സിന്‍, ഒറിഗന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കണ്‍സീല്‍ഡ് ഹാന്‍ഡ്ഗണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ യു.റ്റി. ഓസ്റ്റിനില്‍ ഇതിനനുകൂലമായി നീക്കം നടത്തിയപ്പോള്‍ 280 പ്രൊഫസര്‍മാര്‍ ഒപ്പിട്ട ഒരു നിവേദനം, ടെക്‌സസ് നിയമസഭ പാസ്സാക്കിയ നിയമം സ്വതന്ത്രമായി സംസാരിക്കുന്നതിനുള്ള അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here