മാവേലിക്കര:ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ പ്രയര്‍ ഫെലോഷിപ്പ് സ്ഥാപക പ്രസിഡന്റും ഗ്രഹജ്യോതി മാസികയുടെ പ്രസാധകനുമായിരുന്ന പൈനുംമൂട്ടില്‍ ഡോ. പി.എന്‍. കുര്യന്‍ (തങ്കച്ചന്‍- 85) നിര്യാതനായി. സംസ്കാരം ചൊവ്വ 11ന് തഴക്കര മാര്‍ത്തോമ പള്ളിയില്‍.

പാലാ സെന്റ് തോമസ് കോളജ് അധ്യ!ാപകന്‍, യൂണിവേഴ്‌സിറ്റി ധനസഹായ വിഭാഗം റിട്ട. ഉദ്യോഗസ്ഥന്‍, സുവിശേഷ പ്രസംഗകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: കായംകുളം പൂശാരി ബംഗ്ലാവില്‍ അമ്മിണി. മക്കള്‍: നൈനാന്‍ കുര്യന്‍, മേരി (ഇരുവരും യുഎസ്), ഡോ. കോശി കുര്യന്‍ (ഡല്‍ഹി), ആനി കോലത്ത് (യുകെ), പരേതയായ സുജ. മരുമക്കള്‍: ജോര്‍ജ് കോശി (ബെംഗളൂരു), ഡോ. ബീന (ഡല്‍ഹി), ജോസഫ് മാത്യു (യുഎസ്), സുധീപ് കോലത്ത് (യു­കെ).

LEAVE A REPLY

Please enter your comment!
Please enter your name here