ഫ്‌ളോറിഡ / ന്യൂപോര്‍ട്ട്‌റിച്ചി: സാമൂഹിക പ്രതിബദ്ധതയും, വിവിധ കര്‍മ്മ പരിപാടികളുടെ ആസൂത്രണ പരിചയവും കൈമുതലാക്കി റ്റാമ്പ ബേയ് മലയാളി അസ്സോസിയേഷന്റെ ബിനു മാമ്പിള്ളി ഫോമായുടെ ഏറ്റവും വലിയ റീജയണായ സൗത്ത്­ഈസ്റ്റ് റീജിയന്റെ, റീജണല്‍ വൈസ് പ്രസിഡന്റായി മത്സര രംഗത്തേക്ക് ഇറങ്ങുന്നു.

സൗഹൃദം ഊട്ടിയുറപ്പിച്ച സംഘടിത ശക്തിയുടെ പര്യായമായ ഫോമാ, അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അംബ്രല്ലാ അസ്സോസിയേഷനായി വളര്‍ന്നത്, അതിന്റെ പ്രശക്തിയും ഉത്തരവാദിത്ത്വവും മനസിലാക്കിയ ഒരു നേതൃ നിരയുടെ കഠിനാദ്ധ്വാനമാണ്. പ്രതീകാത്മകമായ പ്രവര്‍ത്തന പരിപാടികളും നേരിന്റെ പ്രതിഛായയുമായി ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ പുത്തന്‍ സംസ്ക്കാരങ്ങള്‍ ഫോമായുടെ നേതൃത്വത്തില്‍ ഫ്‌ലോറിഡ റീജിയണില്‍ നടപ്പില്‍ വരുത്തുവാന്‍ താന്‍ ആഗ്രഹിക്കുന്നതായി ബിനു മാമ്പള്ളി അറിയിച്ചു.

അസോസിയേഷനുകളുടെ കെട്ടുറപ്പിനും, ന്യൂതന പരിപാടികള്‍ ഫോമയുമായി ആലോചിച്ചു നടപ്പിലാക്കുന്നതിനും താന്‍ പ്രതിജ്ഞാബദ്ധനാണ്. മലയാണ്‍മയുടെ നിറ സമൃദ്ധിയാണ് ഈ ചലനാത്മകതയുടെയും ഉറവിടം. ബിനു മാമ്പള്ളി കൂട്ടിച്ചേര്‍ത്തു. മികച്ച സംഘാടകനും റ്റാമ്പാ ബേയ് മലയാളി അസ്സോസിയേഷന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന ബിനു മാമ്പിള്ളി അബുദാബി മലയാളി അസ്സോസിയേഷന്റെ മുന്‍ ഭാരവാഹി കൂടിയാണ്.

യുവ ജനതയെ കൂടുതല്‍ നേതൃത്വ നിരയിലേക്ക് കൊണ്ടു വരികയാണ് തന്റെ ദൗത്യമെന്ന് ബിനു മാമ്പിള്ളി പറഞ്ഞു. പുതുതലമുറ സംഘടനയുടെ നേതൃത്വനിരയിലേക്ക് കൊണ്ടുവരുന്നതിലൂടെ ഫോമാ, ഇനിയും അനേക വര്‍ഷം മുന്നോട്ടു പോകുന്നതിനുള്ള ഇന്ധനമാണ് ശേഖരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ ടി.എം.എയുടെ ട്രസ്റ്റി ബോര്‍ഡ് അംഗം, സീറോ മലബാര്‍ ചര്‍ച്ച് റ്റാമ്പ, തുടങ്ങി സാമൂഹിക, സാംസ്കാരിക മേഖലകളില്‍ അദ്ദേഹം നിറഞ്ഞ് നില്‍ക്കുന്നു. റീജണല്‍ മെഡിക്കല്‍ സെന്റര്‍ ബയോണിക്ക് പോയിന്റ്, ഹഡ്‌സണില്‍ ഉദ്യോഗസ്ഥനാണ് ബിനു. ഭാര്യ കാതറിന്‍, മക്കള്‍ സാന്ദ്ര, നിതിന്‍ എന്നിവരടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്.

ഫ്‌ലോറിഡയില്‍ നിന്നും ബിനു മാമ്പിള്ളി ആര്‍.വി.പിയായി വരുന്നത് ഫോമായെന്ന സംഘടനയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടാണെന്ന് ടി.എം.എ പ്രസിഡന്റ് ബാബു ചുരക്കുളം, സെക്രട്ടറി മാത്യൂസ് എബ്രഹാം ( സംഗീത്) എന്നിവര്‍ അഭിപ്രായപ്പെട്ടു. ഫ്‌ലോറിസയിലെ എല്ലാ അസ്സോസിയേഷനുകളും ബിനുവിന് പിന്തുണയുമായി രംഗത്തുണ്ട്. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here