ഫിലാ­ഡല്‍ഫിയ: ന്യൂജേ­ഴ്‌സി­യും പെന്‍സില്‍വേ­നി­യ­യും, ഡെല­വെ­യറും ഉള്‍പ്പെ­ടുന്ന ഫോമ­യുടെ മിഡ് അറ്റ്‌ലാന്റിക് റീജി­യ­ണല്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 9-ന് ശനി­യാഴ്ച വൈകു­ന്നേരം നാലു മണിക്ക് ഫില­ഡല്‍ഫി­യ­യിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ വച്ചു അര­ങ്ങേ­റു­ന്ന­താണ്.

മല­യാളി അസോ­സി­യേ­ഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാ­ഡല്‍ഫിയ (മാ­പ്പ്), കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റ­ററി അസോ­സി­യേ­ഷന്‍ ഓഫ് അമേ­രിക്ക (ക­ല), കേര­ളാ അസോ­സി­യേ­ഷന്‍ ഓഫ് ന്യൂജേഴ്‌സി (കാ­ഞ്ജ്), കേരള സമാജം ഓഫ് ന്യൂജേഴ്‌സി (കെ.­എ­സ്.­എന്‍.­ജെ), സൗത്ത് ജേഴ്‌സി അസോ­സി­യേ­ഷന്‍ ഓഫ് കേര­ളൈറ്റ്‌സ് (എ­സ്.­ജെ.­എ.­കെ), ഡെല­വെ­യര്‍ മല­യാളി അസോ­സി­യേ­ഷന്‍ (ഡെല്‍മ) തുട­ങ്ങിയ പ്രബ­ല­മായ സംഘ­ട­ന­ക­ളാണ് ഫോമ­യുടെ മിഡ് അറ്റ്‌ലാന്റിക് റീജി­യ­ണിലെ അംഗ­സം­ഘ­ട­ന­കള്‍.

മല­യാ­ള­ത്തിന്റെ എക്കാ­ല­ത്തേയും പ്രശ­സ്ത­നായ സാഹി­ത്യ­കാ­രന്‍ ഒ.­എന്‍.വി കുറു­പ്പിന്റെ സ്മര­ണാര്‍ത്ഥം ഫോമാ റീജി­യ­ണല്‍ കണ്‍വന്‍ഷന്‍ വേദിക്ക് “ഒ.­എന്‍.വി നഗര്‍’ എന്നാണ് നാമ­ക­രണം ചെയ്തി­രി­ക്കു­ന്ന­ത്. ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ളോറി­ഡ­യിലെ മയാ­മി­യില്‍ നട­ക്കുന്ന ഫോമ­യുടെ അന്തര്‍ദേ­ശീയ കണ്‍വന്‍ഷന് മുമ്പായി നട­ക്കുന്ന റീജി­യ­ണല്‍ കണ്‍വന്‍ഷ­നില്‍ ഫോമ­യു­ടേ­യും, അംഗ­സം­ഘ­ട­ന­ക­ളു­ടേയും സാര­ഥി­കളെ പങ്കെ­ടു­പ്പിച്ച് പബ്ലിക് മീറ്റിം­ഗും, മയാമി കണ്‍വന്‍ഷന്‍ രജി­സ്‌ട്രേ­ഷന്‍ കിക്ക്­ഓ­ഫും, വിവിധ കലാ­പ­രി­പാ­ടി­കളും ഡിന്നറും ഉണ്ടാ­യി­രി­ക്കും. ഇതി­നോ­ടകം തന്നെ ഫോമ­യുടെ നേത­ൃ­ത്വ­ത്തില്‍ തിരു­വ­ന­ന്ത­പു­രത്തെ റീജി­ണല്‍ കാന്‍സര്‍ സെന്റ­റില്‍ പണി­ക­ഴി­പ്പി­ക്കുന്ന ബ്ലോക്കിന്റെ ചെല­വി­ലേ­ക്കായുള്ള ധന­ശേ­ഖ­ര­ണം ഫോമ­യുടെ നേതാ­ക്കള്‍ തുട­ങ്ങി­ക്ക­ഴി­ഞ്ഞു.

ഫോമ റീജി­യ­ണല്‍ വൈസ് പ്രസി­ഡന്റ് ജിബി തോമ­സ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ യോഹ­ന്നാന്‍ ശങ്ക­ര­ത്തില്‍, അംഗ­സം­ഘ­ടനാ പ്രസി­ഡന്റു­മാ­രായ ഏലി­യാസ് പോള്‍ (മാ­പ്പ്), സണ്ണി ഏബ്രഹാം (ക­ല), അലക്‌സ് മാത്യു (കാ­ഞ്ജ്), നിവേദ രാജന്‍ (ഡെല്‍മ), ജോര്‍ജ് ഏബ്രഹാം (എ­സ്.­ജെ.­എ.­കെ), മറ്റ് ഫോമാ നേതാ­ക്ക­ളാ­യ പോള്‍ സി. മത്താ­യി, അലക്‌സ് ജോണ്‍, ബിനു ജോസ­ഫ്, രേഖാ ഫിലി­പ്പ്, ജോര്‍ജ് എം. മാത്യു, രാജന്‍ വര്‍ഗീ­സ്, ജോര്‍ജ് മാത്യു, വര്‍ഗീസ് ഫിലി­പ്പ്, സഖ­റിയാ കുര്യന്‍ തുടങ്ങിയ ഫോമ­യുടെ കണ്‍വന്‍ഷന് നേതൃത്വം കൊടു­ക്കു­ന്ന­ത്. മാപ്പിന്റെ മുന്‍ പ്രസി­ഡന്റ് സാബു സ്കറി­യ­യും, കല­യുടെ മുന്‍ പ്രസി­ഡന്റ് തോമസ് ഏബ്ര­ഹാമും ആണ് കള്‍ച്ച­റല്‍ ആന്‍ഡ് എന്റര്‍ടൈന്‍മെന്റിന് നേതൃത്വം നല്‍കു­ന്ന­ത്.

മാപ്പിന്റെ മുന്‍ പ്രസി­ഡന്റ് അലക്‌സ് അല­ക്‌സാ­ണ്ടര്‍ (ഫണ്ട് റൈസിം­ഗ്), ഐപ്പ് മാരേട്ട് (മാ­പ്പ്), ചെറി­യാന്‍ കോശി (മാ­പ്പ്) എന്നി­വര്‍ ഫുഡ് കമ്മി­റ്റിക്കും നേതൃ­ത്വം നല്‍കും. ഫോമ­യു­ടേയും അംഗ­സം­ഘ­ട­ന­ക­ളു­ടേയും നേതാ­ക്ക­ളായ ജോര്‍ജ് കോശി, ഹരി­കു­മാര്‍ രാജന്‍, സെബാ­സ്റ്റ്യന്‍ ചെറു­മ­ഠം, കോര ഏബ്ര­ഹാം, മനോജ് വര്‍ഗീ­സ്, ഏലി­യാസ് പോള്‍ തുടങ്ങി ഒട്ടേറെ പേര്‍ കണ്‍വന്‍ഷന്റെ വിജ­യ­ത്തി­നായി പ്രവര്‍ത്തി­ക്കു­ന്നു. ജിബി തോമ­സി­ന്റേയും യോഹ­ന്നാന്‍ ശങ്ക­ര­ത്തി­ലി­ന്റേയും നേതൃ­ത്വ­ത്തില്‍ നട­ക്കുന്ന ഫോമ റിജാ­യ­ണല്‍ കണ്‍വന്‍ഷന്‍ വേറിട്ട അനു­ഭ­വ­മാ­യി­രി­ക്കു­മെന്ന് സംഘാ­ടര്‍ക്ക് ഉറ­പ്പു­ണ്ട്. ഫോമ മിയാമി കണ്‍വന്‍ഷ­ന്റേ­യും, റീജ­ണല്‍ കാന്‍സര്‍ സെന്റ­റി­ന്റെ നിര്‍മ്മാ­ണ­ത്തിന്റെ വിജ­യ­ത്തി­നായി പെന്‍സില്‍വേ­നി­യ- ന്യൂജേ­ഴ്‌സി- ഡെല­വെ­യര്‍ സ്റ്റേറ്റു­ക­ളിലെ ഫോമാ പ്രവര്‍ത്ത­കര്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തി­ക്കു­ന്നു. ജോജോ കോട്ടൂര്‍ അറി­യി­ച്ച­താ­ണി­ത്.

LEAVE A REPLY

Please enter your comment!
Please enter your name here