ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാന്‍ ആലോചന. ആദ്യഘട്ടമായി മാളുകള്‍, ഹോട്ടലുകള്‍, സംഘടനാ ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പുകവലി നിരോധിക്കാനാണ് നീക്കം.

ഖത്തറില്‍ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിക്കണമെന്നത് ഏറെക്കാലമായുള്ള ഒരു ആവശ്യമാണ്. പുകവലി നിരോധനം നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പൊതുജനാരോഗ്യമന്ത്രാലയമാണ് പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം സംബന്ധിച്ച നിര്‍ദേശം പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മാള്‍ അധികൃതരുമായും ടൂറിസം വകുപ്പ് അധികൃതരുമായും മന്ത്രാലയം ചര്‍ച്ച നടത്തിയിട്ടുണ്ട്.

പൊതുപ്രാധാന്യമുള്ള കെട്ടിടങ്ങളിലും കെട്ടിങ്ങള്‍ക്ക് പുറത്ത് നിശ്ചിത ദൂരപരിധിയിലും പുകവലി നിരോധിക്കുന്നതാണ് അപ്പോള്‍ പരിഗണിക്കുന്നത്. വലിയ മാളുകളില്‍ പാര്‍ക്കിങ് ഏരിയയിലും പുകവലി നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണനയിലുണ്ട്. സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും. ചില മാളുകളും ഹോട്ടലുകളും ഇതിനകം തന്നെ പുകവലി നിരോധനം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് ഇലക്ട്രോണിക് സിഗററ്റുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here