കുവൈത്ത് അമ്പത്തിയഞ്ചാം ദേശീയ ദിനം ആഘോഷിച്ചു. ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ദിവസമാണ് ദേശീയ ദിനമായി ആഘോഷിക്കുന്നത്.

ദേശീയ പതാകയും വര്‍ണ ദീപങ്ങളുംകൊണ്ട് അലങ്കരിച്ച കുവൈത്തിലെ ഗള്‍ഫ് സ്ട്രീറ്റിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി രാജ്യത്തിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കാളികളായി. അലങ്കരിച്ച വാഹനങ്ങളും ഇവര്‍ക്ക് അകമ്പടിയേകി. നഗരസഭ 15000 ദേശീയ പതാക വിതരണം ചെയ്ത് ആഘോഷത്തില്‍ പങ്കാളികളായി. കനത്ത സുരക്ഷാവലയത്തിലായിരുന്നു പരിപാടികള്‍. ആഘോഷത്തിന്‍റെ കേന്ദ്രമായ ഗള്‍ഫ് സ്ട്രീറ്റില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് നേരിട്ടെത്തി സുരക്ഷാ ക്രമീരകണങ്ങള്‍ വിലയിരുത്തി.

മരുഭൂമിയില്‍ ക്യാംപ് ചെയ്യുന്നവര്‍ വിവിധ പരിപാടികളുമായി ദേശീയ ദിനം ആഘോഷിച്ചു. ദേശീയ പതാകയുടെ നിറമുള്ള പാരാഗ്ലൈഡറില്‍ പറന്നുയര്‍ന്ന് ആകാശവും ആഘോഷത്തിന്‍റെ ഭാഗമാക്കി ചിലര്‍. എണ്ണ വിലയിടിവ് മൂലമുണ്ടായ സാമ്പത്തിക അച്ചടക്കം ദേശീയ ദിനാഘോഷത്തിലും പ്രകടമായിരുന്നു. ഇറാഖിന്‍റെ അധിനിവേശത്തില്‍ നിന്ന് കുവൈത്ത് മോചിതമായതിന്‍റെ ഓര്‍മപുതുക്കി രാജ്യം നാളെ വിമോചന ദിനവും ആചരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here