ഫിലാ­ഡല്‍ഫിയ: മല്ല­പ്പള്ളി കല്ലു­പു­ര­യില്‍ പരേ­ത­നായ അവിരാ ഏബ്ര­ഹാ­മി­ന്റെയും ശോശാമ്മ ഏബ്ര­ഹാ­മി­ന്റെയും രണ്ടാ­മത്തെ പുത്രന്‍ ഐസക്ക് ഏബ്രഹാം (ത­ങ്ക­ച്ചന്‍) 2016, ഫെബ്രു­വരി 23ന് സ്വവ­സ­തി­യില്‍ വാര്‍ദ്ധ­ക്യ­സ­ഹ­ജ­മായ അസു­ഖ­ങ്ങളെത്തുടര്‍ന്ന് നിദ്ര­പ്രാ­പിച്ചു. ഭാര്യ ലീലാമ്മ ഐസക്ക്, റാന്നി മംഗ­ലത്തുകള­ത്തില്‍ അന്ന­മ്മ­യു­ടേയും ചാത്തന്‍കേരി വേടം­പ­റ­മ്പില്‍ പരേ­ത­നായ പാപ്പ­ച്ച­ന്റേയും പ്രഥമ പുത്രി­യാ­ണ്.

മക്കള്‍: ഷേര്‍ലി, മിനി. മരുമ­ക്കള്‍: റവ. ഫാദര്‍ വര്‍ഗീസ് ചാക്കോ (ബെന്നി അച്ചന്‍) ഈപ്പന്‍ വര്‍ഗീസ് (മോ­ന­ച്ചന്‍).

കൊച്ചു­മ­ക്കള്‍: ബോവ­സ്, ക്രിസ്റ്റി, മെലി­സാ, മെര്‍ലിന്‍, മാത്യു.

കലാ­ലയ വിദ്യാ­ഭ്യാ­സത്തിനു­ശേഷം വോര്‍ട്ടാസ് ഇന്‍ഡ്യാ ലിമി­റ്റ­ഡില്‍ ഔദ്യോ­ഗി­ക­ ജീവിതം ആരം­ഭിച്ച ശ്രീമാന്‍ ഐസക്ക് സാമൂഹ്യ സാംസ്ക്കാ­രിക മണ്ഡലങ്ങ­ളില്‍ അഭി­ന­ന്ദ­നീ­യ­മായ സേവനം അനു­ഷ്ഠി­ച്ചി­ട്ടു­ണ്ട്.

കോണ്‍പൂര്‍ നഗ­ര­ത്തിലെ ആദ്യ­കാല മല­യാളിയായ ഐസക്ക് ഓര്‍ത്ത­ഡോക്‌സ് മര്‍ത്തോമ്മ സഭാം­ഗ­ങ്ങളെ സംഘ­ടി­പ്പിച്ച് ആദ്യ ആരാ­ധ­നാ­ല­യ­ത്തിന് തുടക്കം കുറിച്ചു. തിര­ക്കേ­റിയ ഔദ്യോ­ഗികവൃത്തി­യോ­ടൊപ്പം ഉദാ­ര­ചി­ത്ത­നായ പരേ­തന്‍ ജീവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങ­ളിലും ആദ്ധ്യാ­ത്മികരംഗ­ങ്ങ­ളിലും വിശ്രമരഹി­ത­നായി പ്രവര്‍ത്തിച്ചു. ലെക്‌നോ ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തിന്റെ സ്ഥാപക നേതാക്ക­ളി­ലൊ­രാ­ളാണ് ശ്രീമാന്‍ ഐസ­ക്ക്.

1995-ല്‍ ഭാര്യസമേതം അമേ­രി­ക്ക­യില്‍ എത്തിയ ഐസക് ആദ്ധ്യാ­ത്മികതല­ത്തില്‍ ആത്മാര്‍ത്ഥ­മായി നില­കൊ­ണ്ടു.

വ്യൂയിങ്: പരേ­തന്റെ ഇട­വകയായ ഫിലാ­ഡല്‍ഫിയ സെന്റ് ജോര്‍ജ് മല­ങ്കര ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച്, 520 ഹുഡ് ബുള്‍വാ­ഡ്, ഫെയര്‍ലെസ് ഹില്‍സ്, പി. ഏ. 19030-ല്‍ വെള്ളിയാഴ്ച ഫെബ്രു­വ­രി­ മാസം 26-ാം തീയതി സായാഹ്നം 5.30 മുതല്‍ 8.30 വരെ.

ശവ­സം­സ്ക്കാര ചട­ങ്ങു­കള്‍ നാട്ടില്‍ മല്ല­പ്പള്ളി സെന്റ് ജോണ്‍സ് ഓര്‍ത്ത­ഡോ­ക്‌സ്- ബദനി പള്ളി­യില്‍ മാര്‍ച്ച് മാസം ഒന്നാം­ തീ­യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നട­ത്തു­ന്ന­താ­യി­രി­ക്കും.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: വി. സി. ജോര്‍ജ്ജ് (ഫോണ്‍: 215­673­9867)

LEAVE A REPLY

Please enter your comment!
Please enter your name here