ബെയ്ജിങ്: സാമ്പത്തികമാന്ദ്യവും ഓഹരിവിപണിയിലെ അപ്രതീക്ഷിത തകര്‍ച്ചയും തളര്‍ത്തിയെങ്കിലും സമ്പന്നരുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കിനെ പിന്നിലാക്കി മുന്നേറുകയാണ് ബെയ്ജിങ്. ചൈനീസ് തലസ്ഥാനമായ ബെയ്ജിങില്‍ ഇപ്പോഴുളളത് നൂറോളം കോടീശ്വരമാരാണ് എന്നാല്‍ ന്യൂയോര്‍ക്കിലുളളത് തൊണ്ണൂറ്റിയഞ്ചും.വാങ്ങ് ജിയാന്‍ലിന്‍ ആണ് ചൈനയിലെ ഏറ്റവും ആസ്തിയുളള കോടിപതി. ചൈനീസ് മാഗസീനായ ഹുറുണ്‍ പ്രസിദ്ധീകരിച്ച ലോകസമ്പന്നരുടെ പട്ടികയനുസരിച്ചാണ് ഇത്.
പൊതുകാര്യസ്ഥാപനങ്ങളിലെ വിവരങ്ങളുടെയും ഇന്റര്‍വ്യൂകളില്‍ അവര്‍ നല്‍കിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഡോളര്‍ മൂല്യത്തിലാണ് പട്ടിത തയ്യാറാക്കിയിരിക്കുന്നത്.
കോടീശ്വരമാരുടെ എണ്ണത്തില്‍ അഞ്ചാംസ്ഥാനത്തുളള രാജ്യം ചൈന വ്യാപാരകേന്ദ്രമായ ഷാങ്ഹായ് ആണ്.റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയാണ് കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുളളത്. 66 കോടീശ്വരന്മാരാണ് ഇപ്പോള്‍ മോസ്‌കോയില്‍ ഉളളത്.ചൈനയില്‍ ഇപ്പോഴുളള പുതിയ 90 കോടീശ്വരന്മാരുള്‍പ്പെടെ ഇപ്പോള്‍ 568 കോടീശ്വരന്മാരാണ് ആകെയുളളത്. അമേരിക്കയില്‍ ഇപ്പോഴുളളത് 535 കോടീശ്വരന്മാരാണ്. ചൈനയില്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തുന്ന വാങ്ങ് ജിയാലിന്റെ ആകെയുളള ആസ്തി ആസ്‌ത്രേലിയയിലെ മൊത്ത ആഭ്യന്തര വരുമാനത്തിന് തുല്യമാണ്.

എന്നാലും ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉളള കോടീശ്വരന്മാര്‍ ഉളളത് ഇപ്പോഴും അമേരിക്കയില്‍ തന്നെയാണ്.ബില്‍ഗേറ്റ്‌സാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും സമ്പത്തുളള കോടിപതി. നിക്ഷേപങ്ങളിലൂടെയാണ് ബില്‍ഗേറ്റ്‌സ് സമ്പാദിക്കുന്നത്. അമേരിക്കക്കാരനായ വാരന്‍ ബഫറ്റാണ് ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്തുളളത്.

ഹുറൂണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ ലോകത്താകെയുളളത് 2.188 കോടീശ്വരന്മാരാണുളളത്

LEAVE A REPLY

Please enter your comment!
Please enter your name here