ലോകത്തിന് കാഴ്ചയുടെ പുതിയ വിസ്മയങ്ങള്‍‍ സമ്മാനിക്കാന്‍ ദുബായ് ഫ്രെയിം ഒരുങ്ങുന്നു. സബീല്‍ പാര്‍ക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന ദുബായ് ഫ്രെയിമിന്‍റെ എണ്‍പതു ശതമാനത്തോളം ജോലികളും പൂര്‍ത്തിയായി കഴിഞ്ഞു.

ലോകത്തിന് ദുബായ് സമ്മാനിക്കുന്ന ഏറ്റവും പുതിയ വിസ്മയമാണ് ദുബായ് ഫ്രെയിം. ഒരു ഫോട്ടോ ഫ്രെയിമിന്‍റെ മാതൃകയിലുള്ള പടുകൂറ്റന്‍ ഗോപുരം. 150 മീറ്റര്‍ ഉയരമുള്ള ദുബായ് ഫ്രെയമിന്‍റെ മുകളില്‍ നിന്നാല്‍ ദുബായുടെ മുഴുവന്‍ ആകാശക്കാഴ്ചയും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. താഴെ നിന്ന് ഫ്രെയ്മിനകത്തു കൂടി വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭാഗത്തേക്ക് നോക്കിയാല്‍ ബുര്‍ജ് ഖലിഫയും എമിറേറ്റ് ടവറും അടക്കമുള്ള ആധുനിക ദുബായുടെ കാഴ്ചകള്‍ ഒരു ഫോട്ടോ ഫ്രെയ്മിനകത്തു കൂടി കാണുന്ന പ്രതീതി. മറുവശത്തു നിന്ന് ഫ്രെയ്മിലൂടെ കരാമ ഭാഗത്തേക്ക് നോക്കിയാല്‍ കാണാനാവുക പഴയമയുടെ പ്രൗഡി പേറുന്ന കരാമയും ബര്‍ദുബായും ദെയ്റയുമെല്ലാം. ഒപ്പം ദുബായ് ക്രീക്കും.

സബീല്‍ പാര്‍ക്കില്‍ 2013ലാണ് ദുബായ് ഫ്രെയിമിന്‍റെ നിര്‍മാണം തുടങ്ങിയത്. വര്‍ഷം തന്നെ ഇത് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. 150 മീറ്റര്‍ ഉയരമുള്ള രണ്ടു ഗോപുരങ്ങളെ ഏറ്റവും മുകളില്‍ നൂറു ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ആകാശപാലം കൊണ്ട് ബന്ധിപ്പിക്കുന്ന തരത്തിലാണ് നിര്‍മാണം. ദുബായ് ഫ്രെയിമിന്‍റെ ഏറ്റവും താഴെ നിലയില്‍ മ്യൂസിയവും സജ്ജീകരിക്കും. നിര്‍മാണം പൂര്‍ത്തിയായി കഴിയുന്പോള്‍ ദുബായിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായി ദുബായ് ഫ്രെയിമും മാറും.

LEAVE A REPLY

Please enter your comment!
Please enter your name here