രാജേഷ് പിള്ളയുടെ ട്രാഫിക്കില്‍ ഞാന്‍ അഭിനയിച്ചിരുന്നു, ഇന്നലെയെത്തിയ വേട്ടയിലും. ശാരീരിക അവശതയോടെയാണ് അവന്‍ പുതിയ ചിത്രമായ വേട്ടയുടെ ഷൂട്ടിംഗ് തുടങ്ങിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. കുട്ടിക്കാലം മുതല്‍ എന്റെ മക്കളായ ബോബിയുടെയും സഞ്ജയുടെയും അടുത്ത ചങ്ങാതിയായിരുന്നു രാജേഷ്. എന്റെ വീട്ടില്‍ നിന്നാണ് അവരുടെ സിനിമാ സ്വപ്‌നങ്ങള്‍ വിരിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ ടീം ഒരുക്കിയ അവരില്‍ ഒരാള്‍ എന്ന പരമ്പരയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. വലിയ സ്വപ്‌നവും ആത്മാര്‍ത്ഥയും ഉള്‍ക്കാഴ്ചപ്പാടുമുള്ള ചെറുപ്പക്കാരന്‍ പെട്ടെന്ന് ഞങ്ങളുടെ കുടുംബാംഗത്തെപ്പോലെയായി. ട്രാഫിക്ക് സുപ്പര്‍ ഹിറ്റായപ്പോള്‍ തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നും അത് റീമേക്ക് ചെയ്യാന്‍ അവസരം വന്നു. അതില്‍ ഹിന്ദി മാത്രം അവന്‍ ഏറ്റെടുത്തു. ചിത്രം പുര്‍ത്തിയായെങ്കിലും പുറത്തിറങ്ങിയില്ല.

രാജേഷ് പിള്ളയുടെ ട്രാഫിക്കില്‍ ഞാന്‍ അഭിനയിച്ചിരുന്നു, ഇന്നലെയെത്തിയ വേട്ടയിലും. ശാരീരിക അവശതയോടെയാണ് അവന്‍ പുതിയ ചിത്രമായ വേട്ടയുടെ ഷൂട്ടിംഗ് തുടങ്ങിയത്. അസുഖം കാരണം പല തവണ ഷൂട്ടിംഗ് മാറ്റി വെച്ചു. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അവന്‍ ശ്രദ്ധിച്ചില്ല, സിനിമ മാത്രമായിരുന്നു മനസ്സില്‍.
ചിത്രത്തിന്റെ റിലീസിന് രണ്ട് ദിവസം മുന്‍പാണ് സെന്‍സറിംഗ് നടന്നത്, അതിനും അവന്‍ വന്നിരുന്നു. ഏറെ പ്രതീക്ഷയോടെ അണിയിച്ചൊരുക്കിയ ആ ചിത്രം പ്രേക്ഷക പ്രീതി നേടിയതറിയാന്‍ അവന്‍ കാത്തു നിന്നില്ല….അതിലാണ് സങ്കടം. ജെ സി ഡാനിയേല്‍ അവാര്‍ഡ് നേടിയതറിയാതെ എന്റെ ചേട്ടന്‍ ജോസ് പ്രകാശ് പോയതുപോലെ..,അവനും…image (9)

LEAVE A REPLY

Please enter your comment!
Please enter your name here