ലോസ് ആഞ്ചലസ് : അമേരിക്കന്‍ മലയാളി സംഘടനാ നേതൃത്വത്തില്‍ വനിതകളുടെ പ്രാതിനിധ്യം വളരെ കുറവാണന്ന വസ്തുത വളരെ ഗൗരവമായി പരിഗണിക്കേണ്ട ഒരു വിഷയമാണ്.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ വനിതകള്‍, സാമ്പത്തിക സ്രോതസ്സുകള്‍ മാത്രമായി മാറുന്ന ഒരു വിഭാഗമായി ഇന്നും വേറിട്ടു നില്‍ക്കുന്നു എന്നത് വളരെ ദയനീയമാണ്. വിദ്യാര്‍ത്ഥികളായിരിക്കുന്ന കാലത്ത് വിവിധതരം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പ്രവാസികളാകുമ്പോള്‍ പിന്‍നിരയിലേക്ക് പിന്‍വാങ്ങി കാഴ്ചക്കാരായി മാറിയിരിക്കുന്നത് എന്തുകൊണ്ടാണന്ന് നാം തിരിച്ചറിയണം.

വിവിധ സ്ഥലങ്ങളിലുള്ള അസോസിയേഷനുകളില്‍ കഴിവും പ്രാപ്തിയുമുള്ള വനിതകളെ ഫോമയിലൂടെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുവാന്‍ മുന്‍കയ്യെടുക്കുമെന്ന് റെനി ഉറപ്പിച്ചു പറഞ്ഞു.
ഫോമയുടെ ചരിത്രത്തില്‍ ബാലറ്റിലൂടെ ആദ്യവനിതയായി ജോയിന്റ് സെക്രട്ടറിയായ റെനിപൗലോസ് ഇത്തവണ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here