ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമയുടെ അഞ്ചാമത് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് കിക്ക്ഓഫ് മാര്‍ച്ച് 5-ന് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസ് റെസ്റ്റോറന്റില്‍ (1727 Central Ave, Yonkers) വെച്ച് നടത്തപ്പെടുന്നതാണ്.
വൈകുന്നേരം ആറിന് ആരംഭിക്കുന്ന പൊതുസമ്മേളനം ഫോമ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി) ഉദ്ഘാടനം ചെയ്യും.
തദവസരത്തില്‍ ഫോമ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ പണികഴിപ്പിക്കുന്ന പീഡിയാട്രിക് ഓങ്കോളജി ഔട്ട് പേഷ്യന്റ് വാര്‍ഡിനുവേണ്ടി ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന് സമാഹരിച്ചിട്ടുള്ള തുക റീജണല്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്‍, പ്രൊജക്ട് കോര്‍ഡിനേറ്ററായ ജോസ് ഏബ്രഹാമിനു കൈമാറുന്നതാണ്.
സമ്മേളനത്തോടനുബന്ധിച്ച് ലിസാ ജോസഫിന്റെ നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, റോഷന് മാമ്മന്റെ നേതൃത്വത്തിലുള്ള ഗാനമേള അടക്കമുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ജൂലൈ 7 മുതല്‍ 10 വരെ മയാമിയിലുള്ള Deauville Beach Resort-ല്‍ നടക്കുന്ന അഞ്ചാമത് കണ്‍വന്‍ഷനുവേണ്ടി വിപുലമായ ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നു. മാത്യു വര്‍ഗീസ് (ജോസ്) ചെയര്‍മാനായി വിവിധ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന് ഒരുക്കുന്ന ഈ റീജണല്‍ കിക്ക്ഓഫിന് ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് (സലീം) നേതൃത്വം നല്‍കും.
റീജണല്‍ കിക്ക്ഓഫിലും പൊതുസമ്മേളനത്തിലും ഫോമ ദേശീയ നേതാക്കളായ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡ്വേര്‍ഡ്, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, പി.ആര്.ഒ ജോസ് ഏബ്രഹാം, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു (അനിയന്, യോങ്കേഴ്സ്), തോമസ് കെ. ജോര്‍ജ്, ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ മുന്‍ ചെയര്മാന് തോമസ് കോശി, മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, റീജണല്‍ കണ്വന്ഷന് ചെയര്മാന് പ്രദീപ് നായര്‍, റീജണല്‍ സെക്രട്ടറി ഷോബി ഐസക്, റീജണല്‍ ട്രഷറര്‍ സണ്ണി കല്ലൂപ്പാറ, അംഗസംഘടനാ നേതാക്കളായ റോയി ചെങ്ങന്നൂര്‍ (റോമ), ഗോപിനാഥ കുറുപ്പ് (മാര്‍ക്ക്), മാത്യു വി. തോമസ് (വൈ.എം.എ), സുരേഷ് മുണ്ടയ്ക്കല്‍ (മിഡ് ഹഡ്സണ്‍), എ.വി. വര്‍ഗീസ് (മുന്‍ റീജണല്‍ വൈസ് പ്രസിഡന്റ്), ജെ. മാത്യൂസ് (ഫോമ ന്യൂസ് എഡിറ്റര്‍) എന്നിവര്‍ സംബന്ധിക്കും.