ഏഷ്യകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലദേശിന് 23 റൺസ് ജയം. 148 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ലങ്കയ്ക്കായി ദിനേശ് ചാണ്ഡിമൽ 37 റൺസെടുത്തു. ബംഗ്ല നിരയിൽ അൽ അമീൻ മൂന്നും, ഛാക്കിബ് അൽ ഹസൻ രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ്, 34 പന്തിൽ 80 റൺസെടുത്ത സാബിർ റഹ്മാന്റെ ബാറ്റിംങ് കരുത്തിൽ, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. 26 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർച്ചയെ നേരിട്ട ബംഗ്ലാദേശിനെ സാബിർ റഹ്മാന്റെ ഇംന്നിംഗ്സാണ് കരകയറ്റിയത്. 32 റൺസെടുത്ത ഷാക്കിബ് അൽ ഹസനും ബംഗ്ല നിരയിൽ തിളങ്ങി. ലങ്കയ്ക്കായി ദുഷ്മന്ത ചമീര മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here