നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കലാ സാംസ്‌കാരിക സ്പന്ദനങ്ങള്‍ തൊട്ടറിയുന്ന ഫോക്കാന യുവ ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ ഫൊക്കാന സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമും ആയി എത്തുന്നു. കഴിവുള്ള യുവ തലമുറയിലെ പ്രതിഭകളെ അവസരങ്ങളുടെ ലോകത്തേക്ക് കൈ പിടച്ചു ഉയര്‍ത്തുവാനായ് ഉള്ള ഫൊക്കാനയുടെ തുടര്‍ച്ചയായുള്ള ശ്രമങ്ങളുടെ ഭാഗം ആണ് ‘ഫൊക്കാന സ്റ്റാര്‍ സിംഗര്‍’ എന്ന് പ്രശസ്ത ഗായകനും പ്രോഗ്രാമിന്റെ നാഷണല്‍ കോ ഓഡിനെറ്റൊറും ആയ ശ്രി ശബരിനാഥ് അഭിപ്രായപ്പെട്ടു .

ഒരു മത്സരം നടത്തി സമ്മാനങ്ങള്‍ നല്‍കി വിജയികളെ പ്രഖ്യാപിക്കുന്ന സാമ്പ്രദായിക രീതികളില്‍ നിന്ന് വേറിട്ടാണ് ഫൊക്കാന സ്റ്റാര്‍ സിംഗര്‍ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും. സമ്മാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും പുറമേ ഫൈനല്‍ റൌണ്ടില്‍ എത്തുന്ന മത്സരാര്‍ഥി കളെ പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകരുടെ മുന്നില്‍ അവതരിപ്പിക്കുകയും അവരില്‍ പ്രതിഭ തെളിയുക്കുന്നവര്‍ക്ക് പാടാന്‍ ഫൊക്കാന അവസരം ഒരുക്കുന്നു.

അങ്ങനെ നമ്മുടെ യുവാക്കളുടെ സംഗീത സ്വപ്നങ്ങള്ക്ക് എല്ലാ വിധ പ്രോത്സാഹനവും നല്കി കഴിവുറ്റ ഗായകരെ വളര്‍ത്തി എടുക്കാന്‍ ആണ് ഫോക്കാന ശ്രമിക്കുന്നത്.
16 വയസില്‍ താഴെയുള്ളവര്‍ക്കും 17 വയസില്‍ മുകളില്‍ ഉള്ളവര്ക്കും ആയി പ്രത്യേകം ആയിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. അമേരിക്കയില്‍ നടത്തുന്ന ആദ്യ റൌണ്ട് റീജിയണല്‍ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ 2016 ജൂലായില്‍ കാനഡയില്‍ നടക്കുന്ന ഫോക്കാന കണ്‍വെന്‍ഷനില്‍ ഫൈനല്‍ റൌണ്ടില്‍ മത്സരിക്കും. മലയാള ചലച്ചിത്ര സംഗീത സംവിധായകരും പിന്നണി ഗായകരും അടങ്ങുന്ന ഒരു വലിയ ജൂറി മത്സരങ്ങള്‍ വിലയിരുത്തും.
ഫൊക്കാന ഒരുക്കുന്ന ഈ സംഗീത സാധ്യതകള്‍ നോര്‍ത്ത് അമേരികയിലെ യുവ ഗായകര്‍ പരമാവധി പ്രയോജനപ്പെടുത്തണം എന്ന് ഫൊക്കാന ജനറല്‍ സെക്രടറി ശ്രി വിനോദ് കെയര്‍കെയും പ്രസിഡന്റ് ശ്രി ജോണ്‍ പി ജോണും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു .

ഫൈനല്‍ മത്സരങ്ങള്‍ക്കായ് വന്പിച്ച സജീകരണം ആണ് കാനഡയില്‍ ഒരുക്കുന്നത് എന്നു ഫൊക്കാന സ്റ്റാര്‍ സിംഗര്‍ കാനഡ കോ ഓഡിനെറ്റൊര്‍ ശ്രി ബിജു കട്ടത്തറ വ്യക്തമാക്കി . യുവ ഗായകരുടെ ഒരു സംഗീത മാമാങ്കത്തിന് ഫോക്കാന തുടക്കം ഇടുന്നു ഫൊക്കാന സ്റ്റാര്‍ സിംഗര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് fokanastarsingerusa@gmail.com എന്ന email വിലാസത്തില്‍ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here