Home / അമേരിക്ക / ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തമ്പി ചാക്കോയുടെ പ്രകടന പത്രിക

ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തമ്പി ചാക്കോയുടെ പ്രകടന പത്രിക

ഫൊക്കാനയുടെ യശസ്സ് നിലനിര്‍ത്താനും സുതാര്യമായ പ്രവര്‍ത്തനങ്ങളിലൂടെ ഫൊക്കാനയെ ശക്തിപ്പെടുത്താനും കഴിയും എന്ന ഉത്തമ ബോദ്ധ്യമുള്ളത് കൊണ്ടാണു് 2017-2018 ലേയ്ക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തമ്പി ചാക്കോ മത്സരിക്കുന്നത്. അദ്ദേഹത്തെ തിരഞ്ഞെടുത്താല്‍ എവരുടെയും സഹകരണത്തോടെ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുന്നു.

1. കണ്‍ വന്‍ഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്ട് വര്‍ഷം നീളുന്ന കര്‍മ്മപരിപാടികള്‍ അംഗസംഘടനകളുടെ സഹകരണത്തിലൂടെ നടപ്പിലാക്കും.

2. അംഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടുന്ന ദിശാബോധം നല്‍കും.

3. ഫൊക്കാനയുടെ പണമിടപാടുകളില്‍ സുതാര്യത ഉറപ്പു വരുത്തും.

4.മലയാള ഭാഷാ പഠനത്തിനും ഗവേക്ഷണങ്ങള്‍ക്കുമായി ഭാഷയ്ക്കൊരു ഡോളര്‍സംരഭത്തെ ഊര്‍ജ്ജിതപ്പെടുത്തും.

5. അമേരിക്കയിലെ കലാസാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ കലാസന്ധ്യകളും, നാടകോത്സവങ്ങളും സംഘടിപ്പിക്കും.

6. യുവതലമുറയില്‍ നിന്നു് മുഖ്യധാര രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരാന്‍ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കാമ്പയിനുകളെ സഹായിക്കാനുള്ള പദ്ധതികള്‍ക്ക് രുപം നല്‍കുകയും, അതോടൊപ്പം വോട്ടേഴസ് രജിസ്‌ട്രേഷന്‍ ആവശ്യകതയെക്കുറിച്ച്ബോധവല്‍ക്കരണം നടത്തുകയും ചെയ്യും.

7. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ടുള്ളാ് മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കും.

8. അമേരിക്കയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സെമിനാറുകളും ജോബ് ഫെയറുകളും സംഘടിപ്പിച്ച് തൊഴില്‍ രംഗത്തെ പുതിയ സാദ്ധ്യതകളെ പരിചയപ്പെടുത്തും.

9. ഫൊക്കാനയുടെ സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍ പൂര്‍വ്വാധികം ഭംഗിയായി സംഘടിപ്പിക്കും.

10. ഫൊക്കാനയില്‍ വൂമന്‍സ് ഫോറം ശക്തിപ്പെടുത്തി അവര്‍ക്കു അര്‍ഹമായ പ്രാതിനിധ്യം ഉറപ്പു വരുത്തും.

11. അമേരിക്കന്‍ മലയാളികളുടെ നാട്ടിലെ സ്വത്ത്, സ്വത്ത് സംബന്ധമായ ക്രയവിക്രയങ്ങള്‍, നിയമപ്രശ്‌നങ്ങള്‍, എന്നിവയ്ക്ക് എളുപ്പത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കേരള ഗവണ്മെന്റുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിനു് ശ്രമിക്കും.

12. വ്യക്തികളുടെ ബിസിനസ്സ് താത്പര്യങ്ങള്‍ക്കായ് ഫൊക്കാനയെ ഉപയോഗിക്കുന്നത് തടയും.

Check Also

കാണ്‍പൂര്‍ അനാഥശാലയില്‍ നിന്നു നോര്‍ത്ത് കാരലൈന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്

നോര്‍ത്ത് കാരലൈന: കാണ്‍പൂരിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓര്‍ഫനേജില്‍ നിന്നും ഇമ്മിഗ്രന്റ് ഓര്‍ഫന്‍ വിസയില്‍ ഇന്റര്‍ നാഷണല്‍ അഡോപ്ഷന്‍ വഴി …

Leave a Reply

Your email address will not be published. Required fields are marked *