ന്യൂജേഴ്‌സി: ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റര്‍നാ­ഷ­ണ­ലിന്റെ ന്യൂജേ­ഴ്‌സിലെ പാറ്റേ­ഴ്‌സ­ണില്‍ പ്രവര്‍ത്തി­ച്ചു­വ­രുന്ന ഗുഡ്‌സോള്‍സ് ടോസ്റ്റ് മാസ്റ്റേ­ഴ്‌സിലെ പ്രവര്‍ത്ത­കര്‍ അവ­രുടെ നേതൃത്വ പ­രി­ശീ­ലനം കിന്‍ഡര്‍ ഗാര്‍ഡന്‍ മുത­ലുള്ള കുട്ടി­ക­ളി­ലേക്ക് വ്യാപി­പ്പി­ക്കു­ന്നു. ചെറു­പ്രായം മുതല്‍ കുട്ടി­കള്‍ക്ക് പരി­ശീ­ലനം കൊടു­ത്തു­തു­ട­ങ്ങി­യാല്‍ അവ­രുടെ ജീവി­ത­ത്തില്‍ ചെലു­ത്താ­വുന്ന സ്വാധീനം വളരെ വലു­താ­ണ­ല്ലോ. പൊതുവെ നാണം­കു­ണു­ങ്ങി­ക­ളായ പല കുട്ടി­കളും വളരെ ചുരു­ങ്ങിയ സമ­യം­കൊണ്ട് ആ സ്വഭാ­വ­ങ്ങ­ളൊക്കെ മാറി നല്ല ധൈര്യ­ത്തോടെ പെരു­മാ­റു­ന്നത് പാറ്റേ­ഴ്‌സണ്‍ സമൂ­ഹ­ത്തില്‍ സര്‍വ്വ­സാ­ധാ­ര­ണ­മാ­ണ്. 2009 മുതല്‍ തുടര്‍ച്ച­യായി സീറോ മല­ബാര്‍ സമൂ­ഹ­ത്തില്‍ ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രവര്‍ത്തി­ച്ചു­വ­രു­ന്നു.

മാസ­ത്തിലെ ഒന്നാ­മ­ത്തേയും മൂന്നാ­മ­ത്തേയും ഞായ­റാ­ഴ്ച­ക­ളില്‍ അമ്പ­തോളം കുട്ടി­കള്‍ ഒരു മണി­ക്കൂര്‍ സമയം പരി­ശീ­ല­ന­ത്തിന് ഉപ­യോ­ഗി­ച്ചു­വ­രു­ന്നു. പ്രസം­ഗ­പ­രി­ശീ­ലനം, പ്രസം­ഗ­ത്തിന്റെ ഇവാ­ലു­വേ­ഷന്‍, ആശ­യ­വി­നി­മ­യം, യാതൊരു ഒരു­ക്ക­വു­മി­ല്ലാ­തെ­യുള്ള ചെറു പ്രസം­ഗ­ങ്ങള്‍ എന്നി­വ­ കുട്ടി­കള്‍ ആയാ­സ­മി­ല്ലാതെ ചെയ്യു­ന്നത് കാണു­ന്നതു തന്നെ കൗതു­ക­ക­ര­മാ­ണ്.

പ്രോഗ്രാ­മിനു ചുക്കാന്‍പി­ടി­ക്കു­ന്നതു തന്നെ നേതൃ­ത്വ­പ­രി­ശീ­ലനം പൂര്‍ത്തി­യാ­ക്കിയ മുതിര്‍ന്ന കുട്ടി­ക­ളും, ഗുഡ്‌സോള്‍സിന്റെ അംഗ­ങ്ങ­ളു­മാ­ണ്. കൂടാതെ ആവ­ശ്യ­മ­നു­സ­രിച്ച് ടോസ്റ്റ് മാസ്റ്റേ­ഴ്‌സിന്റെ ഏരി­യ, ഡിവി­ഷന്‍, ഡിസ്ട്രി­ക്ടില്‍ നിന്നുള്ള ഏറെ പരി­ശീ­ലനം കിട്ടി­യി­ട്ടുള്ള നേതാ­ക്കള്‍ പരി­ശീ­ല­ന­ത്തിനു വന്നു­പോ­കു­ന്നു.

സീറോ മല­ബാര്‍ ഇട­വക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി, ഇട­വ­ക­യിലെ നേതൃ­ത്വ­പ­രി­ശീ­ല­ന­ത്തിന് എല്ലാ­വിധ സഹാ­യ­ങ്ങളും ചെയ്തു­വ­രു­ന്നു. 2009­-­മു­തല്‍ കുട്ടി­ക­ളുടെ പ­രി­ശീ­ല­ന­ത്തിന് മുന്നി­ട്ടി­റ­ങ്ങി­യത് ഇട­വ­ക­യിലെ വിമന്‍സ്‌ഫോറം അംഗ­ങ്ങ­ളാ­ണ്. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് ഇ-­മെ­യില്‍വഴി ബന്ധ­പ്പെ­ടുക: maria.j.thottukadavil@gmail.com, good-souls-officers@googlegroups.com

LEAVE A REPLY

Please enter your comment!
Please enter your name here