ഹൂസ്റ്റണ്‍: തിരു­വ­ന­ന്ത­പുരം റീജ­ണല്‍ കാന്‍സര്‍ സെന്റ­റില്‍ ഔട്ട് പേഷ്യന്റ് മുറി നിര്‍മ്മിച്ചു നല്‍കുന്ന ഫോമ­യുടെ പ്രൊജ­ക്ട് ഓരോ അമേ­രി­ക്കന്‍ മല­യാ­ളി­ക്കും അഭി­മാനം പക­രു­ന്ന­താ­ണെന്നു ഫോമാ സ്ഥാപക പ്രസി­ഡന്റ് ശശി­ധ­രന്‍ നായര്‍ പറ­ഞ്ഞു. ഇതിന്റെ വിജ­യ­ത്തി­നായി പ്രവര്‍ത്തി­ക്കുന്ന ഫോമാ നേതൃ­ത്വ­വും, പ്രൊജക്ട് സഫ­ല­മാ­ക്കാന്‍ പ്രയ­ത്‌നിച്ച പി.­ആര്‍.ഒ ജോസ് ഏബ്ര­ഹാമും പ്രത്യേകം അഭി­ന­ന്ദനം അര്‍ഹി­ക്കു­ന്നു.

ഫോമ രൂപം­കൊ­ടു­ത്ത­പ്പോള്‍ ഏറെ ആശ­ങ്ക­ക­ളു­ണ്ടാ­യി­രു­ന്നു. എന്നാല്‍ തുട­ക്കം­മു­തല്‍ തന്നെ മല­യാളി മന­സ്സില്‍ ഫോമാ ആധി­പത്യം നേടി. ഓരോ വര്‍ഷവും പുതു­മ­യാര്‍ന്ന പദ്ധ­തി­ക­ളി­ലൂടെ ഫോമാ നേതാ­ക്കള്‍ സംഘ­ട­ന­യുടെ യശസ്സും പ്രസ­ക്തിയും ഉറ­പ്പാ­ക്കു­ന്നു. ഈ മിക­വില്‍ തികഞ്ഞ അഭി­മാ­ന­മു­ണ്ട്. അവ­യ്‌ക്കെല്ലാം തില­ക­ക്കു­റി­യാണ് കാന്‍സര്‍ പ്രൊജ­ക്ട്. ഫോമ­യുടെ പേര് കാന്‍സര്‍ സെന്റര്‍ ഉള്ളി­ട­ത്തോളം കാലം അവി­ടെ­യു­ണ്ടാ­കും.

കാന്‍സര്‍ ബാ­ധി­ത­രെല്ലാം വേദ­നാ­ജ­ന­ക­മായ അവ­സ്ഥ­യി­ലൂടെ കട­ന്നു­പോ­കു­ന്ന­വ­രാ­ണ്. കുട്ടി­ക­ളാണ് അവ­രില്‍ ഏറ്റവും ദയ­നീ­യാ­വസ്ഥ നേരി­ടു­ന്ന­ത്. അവ­രുടെ മാതാ­പി­താ­ക്കളാകട്ടെ പിഞ്ചു­മ­ന­സ്സു­ക­ളുടെ ദുരന്തം കണ്ട് നീറി­നീറി കഴിയുന്നു . അങ്ങ­നെ­യു­ള്ള­വര്‍ക്ക് സ്വസ്ഥ­മായി കാത്തി­രി­ക്കാനും പ്രാഥ­മി­കാ­വ­ശ്യ­ങ്ങള്‍ക്കും സൗകര്യം നല്‍കുന്ന വെയ്റ്റിംഗ് റൂം പണിതു നല്‍കു­ന്നത് എന്തു­കൊണ്ടും മഹ­ത്തായ ജീവ­കാ­രുണ്യ പ്രവര്‍ത്തി­യാ­ണ്. ഇതിനു നല്‍കേണ്ട ഒരു­ലക്ഷം ഡോള­റില്‍ ഇനിയും സമാ­ഹ­രി­ക്കേണ്ട തുക നല്‍കി ഭാര­വാ­ഹി­കള്‍ക്കൊപ്പം പ്രവര്‍ത്തി­ക്കാന്‍ അദ്ദേഹം ജന­ങ്ങ­ളോ­ട­ഭ്യര്‍ത്ഥി­ച്ചു.

കാന്‍സര്‍ പ്രൊജ­ക്ടിന്റെ അഡൈ്വ­സറി ബോര്‍ഡ് അംഗം­കൂ­ടി­യാണ് ശശി­ധ­രന്‍ നായര്‍. നാട്ടില്‍ സൗക­ര്യങ്ങള്‍ വര്‍ദ്ധി­ച്ച­തു­കൊണ്ട് ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങ­ളൊന്നും വേണ്ട എന്നു കരു­തു­ന്നതു ശരി­യ­ല്ല. ഇത്തരം പ്രവര്‍ത്ത­ന­ങ്ങള്‍ ഇനിയും ധാരാ­ള­മായി നാട്ടില്‍ ആവ­ശ്യ­മു­ണ്ട്. വരും­കാല ഭാര­വാഹികള്‍ക്ക് ഇതു­പോ­ലുള്ള പദ്ധ­തി­കള്‍ ഏറ്റെ­ടുത്ത് നടത്താനുള്ള പ്രചോദനവും ഇതില്‍ നിന്നു ലഭി­ക്കട്ടെ എന്ന­ദ്ദേഹം പറ­ഞ്ഞു.

ഇവിടെ ലഭി­ക്കുന്ന കാന്‍സര്‍ ചികി­ത്സയും മരു­ന്നു­ക­ളും­ അ­വി­ടെയും ലഭ്യ­മാ­ക്കാ­നുള്ള ശ്രമവും ഉണ്ടാ­ക­ണ­മെ­ന്ന­ദ്ദേഹം നിര്‍ദേ­ശി­ച്ചു. ഇവിടെ നമുക്ക് ഒട്ടേറെ കാന്‍സര്‍ ചികിത്സാ വിദ­ഗ്ധ­രു­ണ്ട്. അവരെ കേര­ള­ത്തിലെ വിവിധ ആശു­പ­ത്രി­ക­ളു­മായി അഫി­ലി­യേറ്റ് ചെയ്യി­ക്കാന്‍ കഴി­ഞ്ഞാല്‍ അതും ഗുണ­പ്ര­ദ­മാ­കും.

കാന്‍സര്‍ പ്രൊജക്ട് സാക്ഷാ­ത്ക­രി­ക്കാന്‍ പ്രവര്‍ത്തി­ക്കുന്ന ആന­ന്ദന്‍ നിര­വേല്‍- ഷാജി ഏഡ്വേര്‍ഡ് ടീമിനു അദ്ദേഹം പ്രത്യേകം നന്ദി പറ­ഞ്ഞു.

യുവ­ജ­ന­തയ്ക്ക് മാതൃ­ക­യായി പ്രവര്‍ത്തി­ക്കുന്ന ജോസ് ഏബ്ര­ഹാ­മിനു അദ്ദേഹം വിജ­യാ­ശം­സ­കള്‍ നേര്‍ന്നു. യുവ­ജ­നത സംഘ­ട­ന­യി­ലേക്ക് വരു­ന്ന­തിനും മികച്ച പ്രവര്‍ത്തനം നട­ത്താനും ജോസ് ഏബ്ര­ഹാ­മിന്റെ മാതൃക മറ്റു­ള്ള­വര്‍ക്ക് പ്രചോ­ദ­ന­മാ­കു­മെന്ന് അദ്ദേഹം പറ­ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here