സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദുൽഖർ സൽമാനെ മികച്ച നടനായും പാർവതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുൽഖറിന് പുരസ്കാരം. എന്നു നിന്റെ മൊയ്തീൻ ചിത്രത്തിലെ അഭിനയത്തിനാണ് പാർവതിക്ക് പുരസ്കാരം ലഭിച്ചത്. സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

സനൽ കുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച രണ്ടാമത്തെ കഥാചിത്രം മനോജ് കാനയുടെ അമീബയാണ്. ചാർലിയുടെ സംവിധാനത്തിന് മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. 73 സിനിമകളാണ് ഇത്തവണ ജൂറിക്ക് മുമ്പിൽ എത്തിയത്. സംവിധായകൻ മോഹൻ അധ്യക്ഷനായ ജൂറി 14നാണ് സ്ക്രീനിങ് തുടങ്ങിയത്.

ഒഴിവുദിവസത്തെ കളി മികച്ച ചിത്രം: സംവിധായകൻ സനൽകുമാർ ശശിധരൻ.

രണ്ടാമത്തെ ചിത്രം അമീബ: സംവിധായകൻ മനോജ് കാന

സംവിധായകൻ: മാർട്ടിൻ പ്രക്കാട്ട് (ചാർലി).

നടൻ: ദുൽഖർ സൽമാൻ (ചാർലി), നടി പാർവതി (ചാർലി, എന്നു നിന്റെ മൊയ്തീൻ)

സ്വഭാവനടൻ: പ്രേംപ്രകാശ് (നിർണായകം), സ്വഭാവനടി പി. വി. അഞ്ജലി (െബൻ)

ബാലതാരം: ഗൗരവ് ജി. മേനോൻ (ബെൻ), ജാനകി മേനോൻ (മാൽഗുഡി ഡേയ്സ്)

കഥാകൃത്ത്: ഹരികുമാർ (കാറ്റുംമഴയും),

ഛായാഗ്രഹകൻ: ജോമോൻ ടി. ജോൺ

തിരക്കഥാകൃത്ത്: ആർ. ഉണ്ണി, മാർട്ടിൻ പ്രക്കാട്ട് (ചാർലി)

ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (കാത്തിരുന്ന് കാത്തിരുന്ന്)

സംഗീതസംവിധായകൻ: രമേഷ് നാരായണൻ (ശാരദാംബരം)

സംഗീതസംവിധായകൻ: ബിജിബാൽ (പത്തേമാരി, നീന)

പിന്നണിഗായകൻ: പി. ജയചന്ദ്രൻ (ഞാനൊരു മലയാളി)

പിന്നണിഗായിക: മധുശ്രീ നാരായണൻ

ചിത്രസംയോജകൻ: മനോജ്

ജനപ്രീതി നേടിയ ചിത്രം: എന്നു നിന്റെ മൊയ്തീൻ

നവാഗത സംവിധായക: ശ്രീബാല കെ. മേനോൻ

ജയസൂര്യക്ക് പ്രത്യേക ജൂറി പുരസ്കാരം

ജോയ് മാത്യുവിനും ജോസഫ് ജോർജിനും പ്രത്യേക പരാമർശം

ശ്രേയ ജയദീപിനും പ്രത്യേക പരാമർശം

LEAVE A REPLY

Please enter your comment!
Please enter your name here