ഇന്തൊനീഷ്യയിൽ 8.2 തീവ്രതയിൽ വൻഭൂചലനം. തെക്കു പടിഞ്ഞാറൻ മേഖലയായ പതങ്ങിൽ നിന്നും 808 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.ഭൂചലനത്തെത്തുടർന്ന് വടക്ക്, തെക്ക് സുമാത്രയിൽ സുനാമി മുന്നറിയിപ്പ് നൽകി. ഭൂചലനത്തിൽ ആർക്കെങ്കിലും പരുക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോർട്ടുകൾ വന്നിട്ടില്ല.

2004 ൽ ഇന്തൊനീഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്ടര്‍ സ്‌കെയ്‌ലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിത്തിരകൾ 14 രാജ്യങ്ങളിൽ നാശം വിതച്ചിരുന്നു. ഇന്തൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് തുടങ്ങി 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവനാണു സുനാമി കവര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here