മുൻധനമന്ത്രി പി.ചിദംബരത്തിനെതിരെ ഉയർന്ന എയർസെൽ മാക്സിസ് ഇടപാട് അഴിമതി ആരോപണത്തിൽ കർശന നടപടി എടുക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. അന്വേഷണം നിർണായക ഘട്ടത്തിലായണെന്നും ലോക്സഭയിൽനടന്ന ചർച്ചയ്ക്ക് മറുപടിയായി ജെയ്റ്റ്ലി പറഞ്ഞു.

ചിദംബരത്തിനെതിരായി നടപടി വേണമെന്ന അണ്ണാ ഡി.എം.കെ ആവശ്യത്തെ ബിജു ജനതാദളും പിന്തുണച്ചു. ബിജു ജനതാദള്‍ അംഗം ഭർതൃഹരി മെഹ്താബ് ചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു. മന്ത്രി സ്മൃതി ഇറാനിക്കെതിരായ അവകാശലംഘന പ്രമേയം ഉടൻ ചർച്ചയ്ക്കെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പ്രതിരോധിക്കാനാണ് എയർസെൽ മാക്സിസ് നോട്ടീസിന് അനുമതി നൽകിയതും ചർച്ച തുടങ്ങിയതും.

ലോക്സഭയിലും രാജ്യസഭയിലും സ്മൃതി ഇറാനി വിഷയം ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രാദേശികപാർട്ടികളുടെ ചേരിതിരിവിനാണ് ലോക്സഭ ഇന്ന് സാക്ഷ്യംവഹിച്ചത്. ബംഗാളിൽ സി.പി.എമ്മുമായി അടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ കോൺഗ്രസിനു ലോക്സഭയിൽ പരസ്യപിന്തുണയുമായാണ് തൃണമൂൽ അംഗങ്ങൾ എത്തിത്.

LEAVE A REPLY

Please enter your comment!
Please enter your name here