മുന്‍ ഐ.പി.എല്‍ കമ്മീഷ്ണര്‍ ലളിത് മോദിയെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള നടപടികള്‍ക്ക് മുംബൈ കോടതിയുടെ അനുവാദം. കുറ്റവാളിയെ കുറ്റകൃത്യം നടന്ന രാജ്യത്തിന് കൈമാറാനുള്ള നടപടികള്‍ക്കാണ് എന്‍ഫോഴ്സ്്മെന്‍റ് ഡറക്്ടറേറ്റിന് അനുവാദം നല്‍കിയത്. നേരത്തേ, കോടതി, മോദിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഐ.പി.എല്‍കമ്മീഷ്ണറായിരിക്കെ നികുതി വെട്ടിപ്പ്, സാന്പത്തിക ക്രമക്കേട്, ടീമുകളുടെ ഉടമസ്ഥാവകാശം തുടങ്ങിയ കാര്യങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ലളിത് മോദിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടത്തിയെന്നാരോപിച്ചുള്ള കേസില്‍കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും മോദി കീഴടങ്ങുകയോ സമന്‍സുകള്‍കൈപ്പറ്റുകയോ ചെയ്തിരുന്നില്ല. അന്വേഷണം തുടങ്ങിയതോടെ 2010 ല്‍ രാജ്യം വിട്ട ലളിത് മോദി ലണ്ടനില്‍അഭയം തേടിയിരിക്കുകയാണ്.

എന്‍ഫോഴ്സ്്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അപേക്ഷപ്രകാരമാണ് മോദിയെ നാട്ടിലെത്തിച്ച് വിചാരണ നടത്താനുള്ള നടപടികള്‍ക്ക് മുംബൈ പ്രത്യേക കോടതിയുടെ അനുമതി ലഭിക്കുന്നത്.. കുറ്റവാളിയെ കുറ്റകൃത്യം നടന്ന രാജ്യത്തിന് കൈമാറാനുള്ള നിയമപ്രകാരം മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യവകുപ്പിന് എന്‍ഫോഴ്സ്്മെന്‍റ് ഡയറക്്ടറേറ്റ് അപേക്ഷ നല്‍കും. തുടര്‍ന്ന് വിദേശകാര്യ വകുപ്പ് ഈ അപേക്ഷ ലണ്ടനിലെ കോടതിക്ക് കൈമാറും. ഇതായിരിക്കും ഇനിയുള്ള നടപടി. മോദിക്കെതിരെ റെഡ് കോര്‍ണര്‍നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 11 ന് സി.ബി.ഐ ക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കത്തയച്ചിരുന്നു. രാജ്യത്ത് തിരികെയെത്തിക്കാനുള്ള നടപടികള്‍പൂര്‍ത്തിയാക്കി മുംബൈ പ്രത്യേക കോടതിയില്‍മോദിയെ വിചാരണ ചെയ്യാനുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് എന്‍ഫോഴ്സ്്മെന്‍ര് ഡയറക്്ടറേറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here