ഏതെങ്കിലും വ്യക്തികൾ പോകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള കോൺഗ്രസ്(എം) യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. കേരള കോൺഗ്രസുമായി യുഡിഎഫിന് ഒരു പ്രശ്നവുമില്ല. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഭരണ നേട്ടം മുൻനിർത്തിയാണ് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിച്ചിട്ട് ഒളിച്ചോടുകയാണ്. 14 ദിവസം നിയമസഭ ചേർന്നു. അവരുന്നയിച്ച ആരോപണത്തിനു മറുപടി കേൾക്കാൻ അവർ തയാറായില്ല. പറയുന്ന കാര്യങ്ങളിൽ ഉറപ്പുണ്ടായിരുന്നെങ്കിൽ മറുപടി കേൾക്കാൻ കൂടി നൽക്കണമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here