ബാഗ്ദാദ് > ഇറാഖില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും ഐഎസ് ഭീകരാക്രമണം. വ്യത്യസ്ത ആക്രമണങ്ങളില്‍ 62 പേര്‍ കൊല്ലപ്പെട്ടു. ബാഗ്ദാദിന് വടക്കു കിഴക്കുള്ള മിഖ്ദാദിയ പട്ടണത്തില്‍ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. അന്‍ബര്‍ പ്രവിശ്യയില്‍ ഫലൂജയ്ക്കു സമീപം ഗ്രാമത്തില്‍ 16 സൈനികരും ഗോത്രപോരാളികളുമടക്കം 16 പേര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു.

പടിഞ്ഞാറന്‍ ബാഗ്ദാദിലെ ചെക്ക്പോസ്റ്റിനുനേരെ ഉണ്ടായ ആക്രമണത്തില്‍ എട്ട് സുരക്ഷാസൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം ബാഗ്ദാദിലെ ഷിയാ ഭൂരിപക്ഷമേഖലയിലെ മാര്‍ക്കറ്റില്‍ നടന്ന സ്ഫോടനങ്ങളില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here