സൌദി > യാത്രയ്ക്കിടെ ഹൃദയാഘാതത്തെതുടര്‍ന്ന് പൈലറ്റ് മരിച്ചു. തെക്ക്പടിഞ്ഞാറന്‍ സൌദിയിലെ ബിഷ വിമാനതാവളത്തില്‍നിന്ന് റിയാദിലെ കിങ് ഖാലിദ് വിമാനതാവളത്തിലെക്കുള്ള യാത്രയ്ക്കിടെയാണ് പൈലറ്റ് വലീദ് ബിന്‍ മുഹമ്മദ് അല്‍ മുഹമ്മദ് മരിച്ചത്. ഉടന്‍തന്നെ നിയന്ത്രണം ഏറ്റെടുത്ത സഹ പൈലറ്റ് റാമി ഘാസി അടിയന്തര ലാന്റിങ് സന്ദേശം എയര്‍ട്രാഫിക് കണ്‍ട്രോളിന് കൈമാറി. തുടര്‍ന്ന് അപകടം കൂടാതെ റാമി ഘാസി വിമാനം നിലത്തിറക്കി.

സന്ദേശം ലഭിച്ചതോടെ വിമാനതാവളത്തില്‍ ആംബുലന്‍സും പ്രത്യേക മെഡിക്കല്‍ ടീമും സജ്ജമാക്കി. ലാന്‍ഡിങിനുശേഷം വിമാനത്തില്‍ പ്രവേശിച്ച മെഡിക്കല്‍ ടീം ക്യാപ്റ്റനെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

പൈലറ്റ് വലീദ് ബിന്‍ മുഹമ്മദിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടത് മുതല്‍ റാമി ഘാസി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. യാത്രക്കാര്‍ക്ക് യാതൊരു അസാധാരണത്വവും അനുഭവപ്പെടാത്തവിധം വിജയകരമായി റാമി ഘാസി വിമാനം നിലത്തിറക്കി.

LEAVE A REPLY

Please enter your comment!
Please enter your name here