യെമനില്‍ മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനത്തില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ ഐ.എസ്.ആണെന്ന് യെമന്‍ സര്‍ക്കാര്‍. ആക്രമണം നീചവും നിന്ദ്യവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിമര്‍ശിച്ചു. ഗള്‍ഫ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. വെള്ളിയാഴ്ചയാണ് സനയില്‍ വൃദ്ധസദനത്തില്‍ നാലംഗ സംഘം നാലു കന്യാസ്ത്രീകള്‍ അടക്കം പതിനാറുപേരെ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ഇസ്്ലാമിക് സ്റ്റേറ്റ് ആണെന്ന് യെമന്‍ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം വൃദ്ധസദനത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ പങ്കില്ലെന്ന് യെമന്‍ അല്‍ ഖയിദ അറിയിച്ചു. ഈഡനില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അല്‍ ഖയിദ നിലപാട് വ്യക്തമാക്കിയത്. അതേസമയം സനയിലെ ആക്രമണത്തെ നിശിതമായ ഭാഷയില്‍ അപലപിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്തെത്തി. ആക്രമണം ക്രൂരവും നിന്ദ്യവുമാണെന്ന് പറഞ്ഞ മാര്‍പാപ്പ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലും സന സംഭവത്തെ അപലപിച്ചു. രാജ്യാന്തര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും ലംഘിക്കുന്ന ഭീകര കുറ്റകൃത്യമാണിതെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അബദുല്‍ ലത്തീഫ് ബിന്‍ റഷീദ് അല്‍ സയാനി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here