ഫ്‌ളോറിഡ: സ്വവര്‍ഗ്ഗ വിവാഹം നടത്തികൊടുക്കണമെന്ന് യാതൊരു കാരണവശാലും പള്ളികളെ നിര്‍ബന്ധിക്കാനാവില്ലെന്ന ഫ്‌ളോറിഡാ സെനറ്റ് ഇന്ന്(മാര്‍ച്ച് 4) പാസ്സാക്കിയ ബില്ലില്‍ വ്യക്തമാക്കി.
ഇന്ന് (വ്യാഴം) ഫ്‌ളോറിഡാ സെനറ്റില്‍ 23 വോട്ടുകളോടെയാണ് ബില്‍ പാസ്സാക്കിയത്. 15 പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു.

പള്ളികള്‍ക്ക് സ്വവര്‍ഗ വിവാഹം നടത്തികൊടുക്കുകയോ, നിഷേധിക്കുകയോ ചെയ്യാമെന്ന് ഫെഡറല്‍ കോണ്‍സ്റ്റിറ്റിയൂഷനില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഫ്‌ളോറിഡായില്‍ ഇങ്ങനെയൊരു പ്രത്യേക ബില്‍ പാസ്സാക്കേണ്ടതില്ല എന്നാണ് ഡമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ വാദിച്ചത്.

സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാണെന്ന സുപ്രീം കോടതിവിധി നിലനില്‍ക്കെ പള്ളികള്‍ വിവാഹം നടത്തികൊടുക്കാത്ത സാഹചര്യം ഉണ്ടായാല്‍ നിയമലംഘനമാകുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഏരണ്‍ ബില്‍ ബില്ലിനെ പിന്താങ്ങി കൊണ്ടു അഭിപ്രായപ്പെട്ടു.

പുരുഷനും സ്ത്രീയും തമ്മിലുള്ള സേക്രഡ് ഇന്‍സ്റ്റിറ്റിയൂഷനാണ് വിവാഹം എന്നും, എന്നാല്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കിയതു ലോകം തന്നെ കീഴ്‌മേല്‍മറിക്കുന്നതിന് സമാനമാണെന്നും സെനറ്റര്‍ ഏരന്‍ പറഞ്ഞു. ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്‌ക്കോട്ട് ബില്‍ ഒപ്പിടുന്നതോടെ ഏപ്രില്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here