ഡാലസ്: ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ്­ നോര്‍ത്ത്­ ടെക്‌സാസ് വാര്‍ഷികവും ജനറല്‍ ബോഡിയോഗവും നടത്തി . കരോള്‍ട്ടന്‍ പബഌക്­ ലൈബ്രറിയില്‍ വച്ചു നടന്ന സമ്മേളനത്തില്‍ സംഘടനയുടെ അംഗങ്ങളും കുടുബാംഗങ്ങളും പങ്കെടുത്തു. ആലീസ്­ മാത്യു ചടങ്ങില്‍ എംസീ ആയിരുന്നു. സെക്രെട്ടറി ആനി തങ്കച്ചന്‍ വാര്‍ഷികറിപ്പോര്‍ട്ടും ട്രെഷറര്‍ ആനി മാത്യു വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു.

പ്രസിഡന്റ്­ ഹരിദാസ്­ തങ്കപ്പന്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു സംസാരിച്ചു. വന്‍ വിജയമായി നടത്തിയ ഇരുപതാം ആനിവേഴ്‌സറി ആഘോഷവും, നഴ്‌സിംഗ് എജ്യുക്കേഷന്‍ ക്ലാസ്സുകളും, ഇന്ത്യന്‍ നഴ്‌സിംഗ്­ വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത സ്‌കോളര്‍ഷിപ്പും , നേപ്പാള്‍ ചെന്നൈ ദുരിതാശ്വാസ ഫണ്ടുകളിലേക്കു സംഭാവനകള്‍ നല്‍കുവാന്‍ കഴിഞ്ഞതും സംഘടനയുടെ പോയ വര്‍ഷത്തെ ചില പ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. വരും വര്‍ഷത്തില്‍ ഇതിലുമധികം അര്‍ഹരായ നഴ്‌സിംഗ്­ വിദ്യാര്‍ഥികളെ കണ്ടെത്തി വിദ്യാഭ്യാസ സഹായം നല്‍കുമെന്നും ഹരിദാസ് പറഞ്ഞു.

പൊതുയോഗത്തിനു ശേഷം കലാപരിപാടികള്‍ നടന്നു. സ്റ്റീഫെന്‍ പോട്ടൂര്‍ അവതരിപ്പിച്ച ഉപകരണസംഗീതവും സെല്വിന്‍ സ്റ്റാന്‍ലിയുടെ ഗാനങ്ങളും മികച്ചതായി. ലഘുഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു. വൈസ്­ പ്രസിഡെന്റ്­ ഡോ. മറിയ തോമസ്­ നന്ദിപ്രകാശനം നടത്തി. പബ്ലിക് റിലേഷനു വേണ്ടി ഏലിക്കുട്ടി ഫ്രാന്‍സീസ് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here