ചിക്കാഗോ: വൈശാഖസന്ധ്യ 2014- ന്റെ വന് വിജയത്തിനു ശേഷം, ചലച്ചിത്ര-ടെലിവിഷന് രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത- നൃത്ത­-ഹാസ്യ കലാവിരുന്ന് പെരിയാര്‍ “വൈശാഖസന്ധ്യ 2016′, ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്നു.

ഈ ദൃശ്യവിസ്മയത്തിന് വേദിയൊരുങ്ങുന്നത് ചിക്കാഗോ താഫ്റ്റ് ഹൈസ്കൂള്‍ (6530 W Bryn Mawr Ave, Chicago, IL – 60631) ഓഡിറ്റോറിയത്തിലാണ്. ഏപ്രില്‍ 22 വെള്ളിയാഴ്ച വൈകീട്ട് 7 -മണിക്കാണ് ഷോ അരങ്ങേറുക.

ചിക്കാഗോ മലയാളി അസോസിയേഷന്‍ ന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഓഫീസ് ബില്‍ഡിംഗിനും ധനം സമാഹാരിക്കുന്നതിനു വേണ്ടി നടത്തുന്ന ഈ സ്‌റ്റേജ് ഷോയുടെ ടിക്കറ്റ് വിതരണോത്ഘാടനം പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ കൈയില്‍ നിന്നും സര്‍ട്ടി­ഫൈഡ് അക്കൗ­ണ്ടിംഗ് ആന്‍ഡ് ടാക്‌സ് ഇന്‍കിനു വേണ്ടി ശ്രി ആന്‍ഡ്രൂസ് തോമസ് സി.­പി.എയും ശ്രി ജോസഫ് ചാമക്കാല സി.­പി.എയും ആദ്യ ടിക്കറ്റ് വാങ്ങി നിര്‍വഹിച്ചു സെക്രട്ടറി ബിജി സി മണി, ട്രെഷരെര്‍ ജോസ് സൈമണ്‍ മുണ്ടാപ്ലക്കില്‍ എന്നിവരും സന്നിഹിതരായിരുന്നു

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ചവെയ്ക്കുന്ന സെവന്‍ സീസ്ണ്‍ എന്റര്‍ടൈന്മെന്റാണ് വൈശാഖസന്ധ്യയുടെ അണിയറ ശില്പികള്‍ ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ച ജനപ്രിയ യുവഗായകന്‍, ഏതൊരു മലയാളിയും ചുണ്ടില്‍ മൂളാന്‍ കൊതിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച, “പോകാതെ….കരിയിലക്കാറ്റേ…’ എന്ന ഗാനം പാടി മലയാളികളുടെ മനസില്‍ ചേക്കേറിയ മൈലാഞ്ചി ഗായകന്‍ അഫ്‌സല്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും, തന്റെ മാന്ത്രിക വിരലുകളാല്‍ വയലിനില്‍ സംഗീത പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന്‍ വിവേകാനന്ദ്, പ്രമുഖ പിന്നണി ഗായിക അഖില ആനന്ദ്, ഡി ഫോര്‍ ഡാന്‍സ് എന്ന മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ അവതാരകനായി എത്തി, “അടി മോനെ ബസറി’ലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നു കൊണ്ടിരിക്കുന്ന മലയാളികളുടെ സ്വന്തം ജി.പി.യായി മാറിയ ഗോവിന്ദ് പത്മസൂര്യ (ജി.പി.), ഫാസിലിന്റെ ലിവിംഗ് ടുഗതറിലൂടെ നായകനായെത്തി ഡോ.ലവ്, ചട്ടക്കാരി എന്നീ സിനിമകളിലൂടെ തന്റെ അഭിനപാടവം തെളിയിച്ച ഹേമന്ദ് മേനോന്‍, എന്നിവര്‍ക്കൊപ്പം അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെ മാതാവായെത്തി, ചേട്ടായീസ് എന്ന സിനിമയിലൂടെ മലയാള സിനിമ നായികാ പദവിയിലേക്കെത്തി ചുരുങ്ങിയ കാലം കൊണ്ട് മോഹന്‍ ലാലിനൊപ്പം മിസ്റ്റര്‍ ഫ്രോഡിലിലും, ഗ്രാന്റ്­മാസ്റ്ററിലും, കുഞ്ചാക്കോ ബോബനോടൊപ്പം വിശുദ്ധനിലും, ജയറാം നായകനായ സലാം കാശ്മീരിലും, ദിലീപിനൊപ്പം റിങ്ങ് മാസ്റ്ററിലും, പ്രിഥ്വി രാജിനൊപ്പം അനാര്‍ക്കലിയിലും, ദിനേശ് നായകനായ ഒരു നാള്‍ കൂത്തിലും (തമിഴ്) നായികയായി അഭിനയ പാടവം തെളിയിച്ച്, മലയാള -തമിഴ് സിനിമ ലോകത്തെ വിസ്­മയിപ്പിച്ച യുവ നായിക മിയ ജോര്ജ്ണ്‍, സിനിമയിലും മിനിസ്ക്രീനിലും കോമഡി വേഷങ്ങള് അനായാസം കൈകാര്യം ചെയ്യുന്ന പ്രശസ്ത സിനിമാതാരം, അടുത്ത കാലത്ത് ഹിറ്റ് മൂവികളായ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥ, ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കൃഷ്ണ പ്രഭ, മിമിക്രി കലാരംഗത്തെ കുലപതിമാര്‍, കോമഡി രംഗത്ത് വേറിട്ട അവതരണശൈലിയുമായെത്തിയ കലാഭവന്‍ പ്രദീപ് ലാല്‍, പ്രശാന്ത് കാഞ്ഞിരമറ്റം (ജഗതിമയം ഫെയിം) എന്നിവര്‍ ചേര്‍ന്ന് ചിരിയുടെ മാമാങ്കത്തിന് തിരികൊളുത്തുന്നു.

തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖ സന്ധ്യയില്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡ് പ്ലെയര്‍ ലിജോ ലീനോസ്, തബലിസ്റ്റ് സന്ദീപ് എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യമേള വിദഗ്ദ്ധരും പങ്കെടുക്കും. വൈശാഖസന്ധ്യ 2016 ന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര്‍ കെ.ടി ഫ്രാന്‍സിസ് ആയിരിക്കും.

പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ണ്‍തതയുംകൊണ്ട്ണ്‍ ഒട്ടേറെ പുതുമകളാണ്ണ്‍ സെവന് സീസ്ണ്‍ എന്റര്‌റ്റൈന്മെന്റ് ബാനറില് എത്തുന്ന “പെരിയാര്‍ വൈശാഖസന്ധ്യ 2016′ ലൂടെ കാഴ്ചവെയ്­ക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ചിക്കാഗോ മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി ബന്ധപെടുവാന്‍ ടോമി അംബേ­നാട്ട് (630 992 1500), ബിജി സി മാണി (847 650 1398 ), ജോസ് സൈമണ്‍ മുണ്ടാപ്ലക്കില്‍ ( 630 607 2208) എന്നിവര്‍ അഭ്യര്‍ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here