ഫില­ഡല്‍ഫിയ: നാര­ക­ത്താനി പള്ളി­വാ­തി­ക്കല്‍ വേലൂര്‍ പരേ­ത­നായ സി.­വി. ചാക്കോ സാറിന്റെ ഭാര്യ റേച്ചല്‍ ചാക്കോ (93) ഫില­ഡല്‍ഫി­യ­യില്‍ നിര്യാ­ത­യായി. വാള­ക്കുഴി തേവര്‍തു­ണ്ടി­യില്‍ മുടി­യി­ലേത്ത് കുടും­ബാം­ഗ­മായ പരേത 32 വര്‍ഷ­മായി ഫില­ഡല്‍ഫി­യ­യില്‍ താമ­സി­ച്ചു­വ­രി­ക­യാ­യി­രു­ന്നു.

മക്കള്‍: പരേ­ത­നായ സി.­സി. വര്‍ഗീസ് (ബേ­ബി­ക്കു­ട്ടി), ഏബ്രഹാം ചാക്കോ (ത­മ്പി), ജേക്കബ് സി. ജേക്കബ് (സോ­മന്‍), മേരി ഫിലിപ്പ് (സൂ­സി), ശാന്തമ്മ ഐപ്പ്, ലൈസാമ്മ മാത്യു, തോമസ് സി. ജേക്കബ് (ലാ­ലു).

മരു­മ­ക്കള്‍: കുഞ്ഞു­മോള്‍, റോസ­മ്മ, ഷാലി. ഫിലി­പ്പോസ് ജോര്‍ജ്, ഐപ്പ് ഏബ്ര­ഹാം, ജിജി മാത്യു, സുജ ജേക്ക­ബ്. പരേ­തയ്ക്ക് 13 കൊച്ചു­മ­ക്ക­ളും, 11 കൊച്ചു­മ­ക്ക­ളുടെ മക്ക­ളു­മു­ണ്ട്.

പൊതു­ദര്‍ശനം മാര്‍ച്ച് 6-ന് ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളി­യില്‍ (9999 Gountry Road, Philadelphia, PA 19115) വൈകിട്ട് 6 മുതല്‍ 8.30 വരെ നട­ക്കും. സംസ്കാര ശുശ്രൂ­ഷ­കള്‍ മാര്‍ച്ച് 7-ന് ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളി­യില്‍ രാവിലെ 9 മുതല്‍ 10. 30 വരെ. തുടര്‍ന്ന് ഹണ്ടിം­ഗ്ടണ്‍ പൈക്കി­ലുള്ള ലോണ്‍വ്യൂ സെമി­ത്തേ­രി­യില്‍ (500 Huntington Pike, Rockledge, PA 19046) സംസ്കാ­രം.

LEAVE A REPLY

Please enter your comment!
Please enter your name here