സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ മാര്‍ച്ച് രണ്ടാം­തീ­യതി ഏകാ­ഭി­പ്രാ­യ­ത്തോ­ടു­കൂടി പ്രസി­ഡന്റ് ഏബ്രഹാം കള­ത്തി­ലിന്റെ പേര് ഫൊക്കാന ജോയിന്റ് ട്രഷ­റര്‍ സ്ഥാനാര്‍ത്ഥി­യായി നിര്‍ദേ­ശി­ച്ചു.

വിദ്യാര്‍ത്ഥി രാഷ്ട്രീയ­ത്തി­ലൂടെ വളര്‍ന്നു­വന്ന് നേതൃ­നി­ര­യില്‍ ഇടം­പി­ടിച്ച ഏബ്രഹാം കള­ത്തില്‍ വിവിധ രാഷ്ട്രീയ -സാമു­ദാ­യിക -സാം­സ്കാ­രിക മേഖ­ല­ക­ളില്‍ തന്റെ സജീവ സാന്നിധ്യം തെളി­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ഇദ്ദേ­ഹ­ത്തിന്റെ നേതൃ­പാ­ടവം ഫൊക്കാ­നയ്ക്ക് വലിയ മുതല്‍ക്കൂ­ട്ടാ­വു­മെന്ന് കൈരളി ആര്‍ട്‌സ് ക്ലബ് നേതൃത്വം ഉറ­ച്ചു­വി­ശ്വ­സി­ക്കു­ന്നു. വര്‍ഗീസ് സാമു­വേല്‍ അറി­യി­ച്ച­താ­ണി­ത്.