വംശനാശം നേരിടുന്ന മരുഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷണം നല്‍കാനുള്ള പദ്ധതിക്ക് ഷാര്‍ജയില്‍ തുടക്കമായി. രാജ്യാന്തര പ്രകൃതിസംരക്ഷണ സമിതിയുടെ കണക്കനുസരിച്ച് അതിവേഗം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളെയാണ് കല്‍ബയ്ക്ക് സമീപമുള്ള അല്‍ ഹെഫെയാ മൗണ്ടന്‍ കണ്‍സര്‍വേഷന്‍ സെന്‍ററില്‍ സംരക്ഷിച്ച് പരിപാലിക്കുന്നത്

അറേബ്യന്‍ ഉപദ്വീപില്‍ കണ്ടുവരുന്ന അപൂര്‍വ ഇനം ജീവജാലങ്ങളെയാണ് കല്‍ബയ്ക്ക് സമീപം ഹജര്‍ മലനിരകളുടെ താഴ്വാരത്തില്‍ സ്വാഭാവിക ആവാസവ്യവസ്ഥയുണ്ടാക്കി സംരക്ഷിക്കുന്നത്.. പുള്ളിപ്പുലികള്‍, കഴുതപ്പുലി, അറേബ്യന്‍ ചെന്നായ, ഗള്‍ഫ് നാടുകളില്‍ കണ്ടുവരുന്ന മാനുകള്‍, മരുഭൂമികളില്‍ കാണപ്പെടുന്ന ഉഗ്രവിഷമുള്ള പാന്പുകളും പല്ലികളും തുടങ്ങി മുപ്പതോളം ജീവജാലങ്ങളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. സ്വാഭാവികമായ രീതിയില്‍ ഇര പിടിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

അറേബ്യന്‍ മരുഭൂമികളിലെ ജീവജാലങ്ങളെ കുറിച്ച് പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. മൃഗങ്ങളുടെ ജീവിതരീതികളും പ്രത്യേകതകളും സന്ദര്‍ശകര്‍ക്കായി വിവരിച്ച് നല്‍കുന്നു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് സംരക്ഷണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here