ലോക ഉത്തേജക വിരുദ്ധ ഏജൻസി നിരോധിച്ച മരുന്നുകളുടെ പട്ടിക പുതുക്കിയത് ടെന്നിസ് താരം മരിയ ഷറപ്പോവ്ക്ക് വിനയായി. ഓസ്ട്രോലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതിനായി നടത്തിയ പരിശോധനയിൽ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ലോസ് ആജലൻസിൽ വിളിച്ചുകൂട്ടിയ വാർത്താ സമ്മേളനത്തിൽ ഷറപ്പോവ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2006 മുതൽ ഉപയോഗിച്ച് വന്നിരുന്ന മെൽഡോനിയമെന്ന മരുന്ന് നിരോധിക്കപ്പെട്ടവയുടെ പട്ടികയിൽ ഇടംപിടിച്ചതാണ് പ്രശ്നമായതെന്ന് ഷറപ്പോവ പറഞ്ഞു.

മരുന്ന് കഴിക്കുന്നതിന് മുൻപ് പുതുക്കിയ പട്ടിക വായിച്ചുനോക്കിയിരുന്നില്ലെന്നും പരിശോധനയിൽ പരാജയപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും ഷറപ്പോവ പറ‍ഞ്ഞു. വാർത്ത സ്ഥിരീകരിച്ച രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ മാർച്ച് 12 മുതൽ ഷറപ്പോവയെ തൽക്കാലത്തേക്ക് സസ്പെൻഡ് ചെയ്യുകയാണെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here