ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യതാ മൽസരങ്ങളിൽ സിംബാബ്്വെയ്ക്കും അഫ്ഗാനിസ്ഥാനും ജയം. ഹോങ്കോങ്ങിനെതിരെ സിംബാബ്്വെ 14 റൺസിന് വിജയിച്ചപ്പോൾ അഫ്ഗാൻ സ്കോട്്ലൻഡിനെ തകർത്തതും 14 റൺസിനായിരുന്നു.

ആദ്യ മൽസരത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ സിംബാബ്്വെ 59 റൺസെടുത്ത സിബാൻഡ, 30 റൺസെടുത്ത ചിഗുംബര എന്നിവരുടെ പ്രകടന മികവിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. ഹോങ്കോങ്ങിനായി ക്യാപ്റ്റൻ തൻവീർ അഫ്സലും അയ്്സാസ് ഖാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംങിനിറങ്ങിയ ഹോങ്കോങ്ങ് ഇന്നിംഗ്സ് 20 ഓവറിൽ 144 റൺസിലവസാനിച്ചു. ഹോങ്കോങ്ങിനായി ഓപ്പണർ അറ്റ്കിൻസൺ 53 റൺസ് നേടി. സിംബാബ്്വെ നിരയിൽ അർധ സെഞ്ച്വറി തികച്ച സിബാൻഡയാണ് കളിയിലെ താരം.

രണ്ടാം മൽസരത്തിൽ സ്കോട്്ലൻഡിനെതിരെ ടോസ് നേടി ബാറ്റ് ചെയ്ത അഫ്്ഗാനിസ്ഥാൻ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. അഫ്ഗാൻ നിരയിൽ ഷെഹ്്സാദ് 61 ഉം, അസ്ഗൽ 55 ഉം റൺസെടുത്തു. അഫ്ഗാൻ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്്ലൻഡിന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അഫ്ഗാന് വേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സ്കോട്ടീഷ് നിരയിൽ മുൻസി 41 ഉം കോട്സർ 40 ഉം റൺസെടുത്തു. അഫ്ഗാൻ താരം മുഹമ്മദ് ഷെഹ്സാദാണ് മാൻ ഓഫ് ദ മാച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here