ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സ്റ്റാന്‍ലി കളത്തിലിന് ദീര്‍ഘകാല പദ്ധതികളില്‍ തത്പരനാണ്. ഇതിനോടകം ഫോമ നടപ്പിലാക്കിയ ദീര്‍ഘകാല പദ്ധതികള്‍ സംസാരിക്കുന്ന തെളിവുകളായി നമുക്കുമുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നു.
1. ഫോമാ ഭവനദാന പദ്ധതി (ജോണ്‍ ടെറ്റസ്)
2. ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റി പദ്ധതി
3. റീജിയണല്‍ ക്യാന്‍സര്‍ സൊസൈറ്റി പദ്ധതി
ഇതുപോലെ ജനോപകാരപ്രദമായ ദീര്‍ഘകാല പദ്ധതികള്‍ എന്നും ഫോമയുടെ പാദമുദ്രകളായിരിക്കും. ഫോമയുടെ പുതിയ പദ്ധതികള്‍ നമ്മുടെ യുവതലമുറയ്ക്കുകൂടി പ്രയോജന പ്രദമാകുന്ന വിധം പ്രാവര്‍ത്തികമാക്കണം.
പ്രവാസികളായ നമ്മുടെ നാടുമായുള്ള ദൂരവും ദൈര്‍ഘ്യവും കുറഞ്ഞുവരുന്ന ഈ കാലത്ത് സ്വന്തം നാടുമായുള്ള ദൃഢബന്ധം ഊട്ടിയുറപ്പിക്കുന്ന പദ്ധതികളുണ്ടാവണം. ഒരു അമേരിക്കന്‍ മലയാളി നാട്ടില്‍ ചെല്ലുമ്പോള്‍ ആവശ്യമായി വരുന്ന കാര്യങ്ങളും ഒരു ഇതര ഏജന്‍സിയെ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഫോമായിലെ അംഗസംഘങ്ങളില്‍ അംഗങ്ങളായവര്‍ക്ക് ഈ സേവനം തികച്ചും സൗജന്യമായി കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു.
കാമ്പും കഴമ്പുമുള്ള ദീര്‍ഘകാല പദ്ധതികള്‍ പണിപ്പുരയിലാണ്, അധികം വൈകാതെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതുമായിരിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സ്റ്റാന്‍ലി കളത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here