Home / അമേരിക്ക / യൂഹാനോന്‍ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്തയുടെ ജ്യേഷ്‌ഠ സഹോദരന്‍ നിര്യാതനായി

യൂഹാനോന്‍ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്തയുടെ ജ്യേഷ്‌ഠ സഹോദരന്‍ നിര്യാതനായി

ന്യൂയോര്‍ക്ക്‌: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയിലെ സീനിയര്‍ ബിഷപ്പും, മലബാര്‍ ഭദ്രാസന വലിയ മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസിന്റെ ജ്യേഷ്‌ഠ സഹോദരന്‍ പാമ്പാടി ഇലപ്പനാല്‍ പി.സി. ഏബ്രഹാം (അവറാച്ചന്‍ -91) നിര്യാതനായി.

സംസ്‌കാരം നാളെ (വ്യാഴം) കോട്ടയം പാമ്പാടി സെന്റ്‌ മേരീസ്‌ സിംഹാസന പള്ളിയില്‍. ഇലപ്പാനാല്‍ പരേതരായ കുരുവിള ചാക്കോയുടേയും, അന്നമ്മയുടേയും പുത്രനാണ്‌. തോട്ടയ്‌ക്കാട്‌ ചുണ്ടേമണ്ണില്‍ കുടുംബാംഗം പരേതയായ മറിയാമ്മയാണ്‌ ഭാര്യ. രാജു, പരേതയായ സൂസമ്മ എന്നിവരാണ്‌ മക്കള്‍. തിരുവഞ്ചൂര്‍ മഠത്തില്‍പ്പറമ്പില്‍ കുടുംബാഗം കുഞ്ഞുമോള്‍ ജാമാതാവാണ്‌.

പി.സി. ജോര്‍ജ്‌, പരേതനായ പി.സി. നൈനാന്‍, കെ.സി. തോമസ്‌, തങ്കമ്മ സ്‌കറിയ (ഫിലാഡല്‍ഫിയ) എന്നിവരാണ്‌ ഇതര സഹോദരങ്ങള്‍.

Check Also

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച …

Leave a Reply

Your email address will not be published. Required fields are marked *